35–ാം വയസ്സിൽ ജോലിയിൽ നിന്നും വിരമിച്ചു; കയ്യിൽ 10 കോടി; സമ്പാദ്യ ‘ടെക്നിക്’ പങ്കുവച്ച് യുവതി‌

katie
SHARE

37 വയസ്സാണ് യുകെയിലെ കാറ്റി ഡോണഗനി എന്ന യുവതിയുടെ പ്രായം. സാധാരണ ആളുകൾ ജോലിചെയ്ത് ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കന്ന പ്രായത്തിൽ ജോലിയിൽ നിന്നും വിരമിച്ചിരിക്കുകയാണ് ഈ യുവതി. ഈ ചെറുപ്രായത്തില്‍ പത്തുകോടിയിലേറെ സമ്പാദിച്ചതിനു ശേഷമാണ് ഡോണഗനി ജോലിയിൽ നിന്നും വിരമിക്കുന്നത്. എത്ര ജോലി ചെയ്താലും ഈ ചെറിയ സമയത്തിനുള്ളിൽ ഒരു വ്യക്തിക്ക് ഇത്രയും സമ്പാദിക്കാൻ സാധിക്കുമോ? അതിനുള്ള വഴി ഡോണഗനി തന്നെ പറഞ്ഞു തരും. പണം ചിലവഴിക്കുന്നതിനു പകരം എങ്ങനെ ലാഭിക്കാം എന്നായിരുന്നു തന്റെ ചിന്ത എന്ന് ഡോണഗനി പറയുന്നു. 

കുട്ടിക്കാലം മുതൽ തന്നെ പണം ആവശ്യത്തിനു മാത്രം ചിലവഴിക്കുന്ന ആളായിരുന്നു കാറ്റി ഡോണഗനി. ഈ ശീലം തന്നെയാണ് അവളെ 35–ാം വയസ്സിൽ കോടിപതിയാക്കിയതും. കാറ്റിയുടെ കുടുംബത്തിന് സുഖമായി ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടായിരുന്നു. എന്നാൽ അവധിക്കാലത്ത് വിനോദയാത്രയ്ക്കു പോകുന്നതതിനോ ആഡംബര ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുന്നതിനോ അവള്‍ അമിതമായി പണം ചിലവഴിച്ചിരുന്നില്ല. പോക്കറ്റ് മണി ചിലവഴിക്കുന്നതിനു പകരം സൂക്ഷിച്ചു വച്ചിരുന്നു. 2005ൽ അലനുമായി പ്രണയത്തിലായ കാറ്റി യുകെയിലേക്ക് മടങ്ങി. സ്റ്റാറ്റിസ്റ്റിക്സ് പഠിക്കുന്നതിനായി ലണ്ടൻ യൂണിവഴ്സിറ്റി കോളജിൽ ചേർന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഈ പ്രായം എത്തുന്നതോടെ സാധാരണയായി മക്കൾ മാതാപിതാക്കളിൽ നിന്നും അകന്നു താമസിക്കാൻ  തുടങ്ങും. എന്നാൽ കാറ്റി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. 

ഭക്ഷണത്തിനും വസ്ത്രത്തിനുമായി വളരെ കുറച്ചു പണം മാത്രമാണ് കാറ്റി ചിലവാക്കിയത്. 2008ൽ ബിരുദം നേടിയ ശേഷം അലന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു അവരുടെ താമസം. അങ്ങനെ വീട്ടുവാടകയും ഒഴിവായി. പ്രതിവർഷം 29 ലക്ഷത്തോളം രുപ സമ്പാദിക്കുന്ന ആക്ച്വറിയായി ജോലി ചെയ്തു. എന്നാൽ അക്കാലത്ത് അലന് സ്ഥിരമായി വരുമാനം ഉണ്ടായിരുന്നില്ല. അലൻ പല പല ജോലികൾ ചെയ്തു പണം സമ്പാദിച്ചു. പലപ്പോഴും ജോലിക്കു പോകുമ്പോൾ വീട്ടിൽ ഉണ്ടാക്കിയ ആഹാരമാണ് അവർ കഴിച്ചിരുന്നത്. പുറത്തു നിന്നും ഭക്ഷണം വാങ്ങി പണം ചിലവഴിക്കാൻ അവർ ഒരുക്കമായിരുന്നില്ല. ഒരു സെക്കന്റ് ഹാന്റ് സ്കോഡ വണ്ടിയിലായിരുന്നു യാത്ര. 

2013ലായിരുന്നു അലന്റെയും കാറ്റിയുടെയും വിവാഹം. വിവാഹ ചിലവു പോലും അവർ ചുരുക്കി. 2014 ഓടെ കാറ്റിയുടെ വരുമാനം പ്രതിവർഷം 58 ലക്ഷമായി വർധിച്ചു. കയ്യിൽ വരുന്ന പണം മിച്ചംപിടിക്കാനുള്ള വഴികൾ അവർ തേടി. ഇത്രയൊക്കെ സമ്പാദ്യമുള്ള അവരുടെ ജീവിത രീതികൾ കണ്ട് പലരും അദ്ഭുതപ്പെട്ടു. 2015ലാണ് കാറ്റി FIRE എന്ന പ്രസ്ഥാനത്തെ കുറി്ചു വായിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, നേരത്തെ വിരമിക്കൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഫയർ. ഇത് ചിലവ് കുറയ്ക്കാനും സമ്പാദ്യം വർധിപ്പിക്കാനും കാറ്റിയെ സഹായിച്ചു. കൂടുതൽ പണം സമ്പാദിക്കാനായി കാറ്റിയും അലനും ഓഹരി വിപണിയിൽ ഗവേഷണം നടത്തുകയും അതിൽ നിക്ഷേപം ആരംഭിക്കുകയും ചെയ്തു. 2018 സെപ്റ്റംബറോടെ അവർക്ക് എട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടാക്കാൻ കഴിഞ്ഞു. 2019 മാർച്ചിനും ഏപ്രിലിനും ഇടയിൽ അവർ പത്തു കോടിയെന്ന ലക്ഷ്യത്തിലെത്തി. തുടർന്നാണ് കാറ്റി വിരമിക്കാൻ തീരുമാനിച്ചത്. 

വിരമിച്ചതിനു ശേഷവും വെറുതെ ഇരിക്കാൻ കാറ്റി തയ്യാറായില്ല. ഇപ്പോൾ റിബൽ ഫിനാൻസ് സ്കൂൾ നടക്കുകയാണ് കാറ്റി. മറ്റുള്ളവർക്ക് അവരുടെ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും പണച്ചെലവ് നിയന്ത്രിക്കാനും സഹായിക്കുന്ന പത്ത് ആഴ്ച ദൈർഘ്യമുള്ള ഒരു സൗജന്യ ഓൺലൈൻ കോഴ്‌സാണിത്. ഇനി ജീവിതം ആസ്വദിക്കാനാണ് കാറ്റിയുടെയും അലന്റെയും തീരുമാനം. തായ്‌ലാൻഡ് മുതൽ മെക്സിക്കോ വരെയുള്ള മിക്ക സ്ഥലങ്ങളിലും ഇതിനോടകം തന്നെ ഇരുവരും സന്ദർശിച്ചു കഴിഞ്ഞു. വലിയ വീടും വിലകൂടിയ വസ്ത്രങ്ങളും അല്ല. പകരം ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് എന്നും കാറ്റി പറഞ്ഞു.  

English Summary:  Woman retires at 35 with almost Rs 10 crore in savings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS