ADVERTISEMENT

പിതാവിന്റെ മൃതദേഹത്തിനു സമീപം നിന്ന് പോസ് ചെയ്ത മോഡലിനെതിരെ വ്യാപക വിമർശനം. തികച്ചും അനുചിതമായ രീതിയാണെന്ന വിമർശനമാണ് ഉയരുന്നത്. ഫ്ലോറിഡ സ്വദേശിയായ ജെയ്ൻ വിവേര എന്ന യുവതിയാണ് വിമര്‍ശനങ്ങൾക്ക് ഇരയായത്.ശവസംസ്കാര ചടങ്ങിൽ യുവതി ധരിച്ച വസ്ത്രത്തിനെതിരെയും വിമർശനം ഉയർന്നു. 

കറുപ്പ് നിറത്തിലുള്ള ബ്ലേസർ ധരിച്ച് കൈകൂപ്പി നിൽക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മോഡലിങ്ങിന് പോസ് ചെയ്യുന്നതു പോലെയാണ് അച്ഛന്റെ ശവസംസ്കാര ചടങ്ങിൽ യുവതി ഫോട്ടോകൾക്ക് പോസ് ചെയ്തത്. ഫോട്ടോ എടുക്കുക മാത്രമല്ല, ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മരിച്ചു കിടക്കുന്ന പിതാവിനു സമീപം ഇങ്ങനെ പോസ് ചെയ്ത് നിൽക്കാൻ എങ്ങനെ സാധിക്കുന്നു? പിതാവ് മരിച്ചപ്പോൾ യുവതിയുടെ ബോധം നഷ്ടമായോ? മരണ വീട്ടിലെ മര്യാദയെ കുറിച്ച് മകൾ പോലും മറന്നുപോയോ? എന്നിങ്ങനെയാണ് യുവതിയുടെ ചിത്രങ്ങൾക്കു താഴെയുള്ള കമന്റുകൾ. 

ചിത്രങ്ങൾ വൈറലായതോടെ വിശദീകരണവുമായി യുവതി തന്നെ രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെ മാത്രം പകർത്തിയ ചിത്രങ്ങളായിരുന്നു അവയെന്നും അച്ഛനെ സന്തോഷത്തോടെ യാത്രയാക്കുക മാത്രമാണ് ചെയ്തതെന്നും ജെയ്ൻ പറഞ്ഞു. എന്നാൽ ജെയ്നിന്റെ വിശദീകരണത്തിനും ട്രോളുകളെത്തി. ഇതോടെ യുവതി സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. എന്നാൽ, അച്ഛന്റെ വിയോഗത്തിലും പോസിറ്റിവായി നിന്ന ജെയ്നിനെ പിന്തുണയ്ക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു. 

English Summary: Instagram influencer gets slammed for doing a photoshoot at her father's funeral; deactivates account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com