ADVERTISEMENT

ആരാധകരുടെ പ്രിയതാരങ്ങളുടെ പട്ടികയിൽ മുന്‍പന്തിയിലുള്ള വ്യക്തിയാണ് 2006ലെ മിസ് യൂനിവഴ്സ് ശ്രീലങ്കയും ബോളിവുഡ് താരവുമായ ജാക്‌ലിൻ ഫെർണാണ്ടസ്. ജോൺ എബ്രഹാമിനൊപ്പം എത്തിയ അറ്റാക്ക്: പാർട്ട് 1 ആണ് ജാക്‌ലിൻ ഫെർണാണ്ടസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജോൺ എബ്രഹാമിനും മറ്റു പുതിയ താരങ്ങൾക്കും ഒപ്പം ജോലി ചെയ്യുന്നതിലെ വ്യത്യസ്തത പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജാക്‌‌ലിൻ ഫെർണാണ്ടസിന്റെ പ്രതികരണം.

‘ഓരോരുത്തർക്കും ഒപ്പം ജോലി ചെയ്യുമ്പോൾ വ്യത്യസ്തമായ രീതികൾ ഞാൻ സ്വികരിക്കാറില്ല. എല്ലാവരോടും ഒരുപോലെയാണ് നിൽക്കുന്നത്. പക്ഷേ, ജോണിനൊപ്പം പ്രവർത്തിച്ചപ്പോൾ മനസ്സിലാക്കിയ കാര്യങ്ങള്‍ എന്നെ സഹായിക്കാറുണ്ട്. പക്ഷേ, ചിലരോടൊപ്പം അഭിനയിക്കുന്നത് ചില സമയങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. എവിടെയെല്ലാമാണ് അതിരുകൾ എന്ന് അറിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് പ്രണയ രംഗങ്ങളെല്ലാം അഭിനയിക്കുമ്പോൾ അത്തരം അസുഖകരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ജോണിനൊപ്പം അഭിനയിച്ചപ്പോഴാണ് എന്റെ കംഫേൽട്ട് ലെവൽ എനിക്ക് ബോധ്യമായത്. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമായി. ഒരു കഥാപാത്രമാകുമ്പോൾ എങ്ങനെയാണ് ഇത്തരം രീതികൾ കൈകാര്യം ചെയ്യണ്ടതെന്നും അപ്പോഴാണ് മനസ്സിലായത്.’– ജാക്‌ലിൻ ഫെർണാണ്ടസ് പറയുന്നു. 

‘കൂടെ അഭിനയിക്കുന്ന വ്യക്തി നമ്മുടെ രീതി എന്താണെന്ന് മനസ്സിലാക്കി അഭിനയിക്കണം. കേവലം നാലു ചിത്രങ്ങളിലാണ് ജോണിനൊപ്പം ഞാൻ അഭിനയിച്ചത്. അത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. കാലങ്ങൾക്കു ശേഷമാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അദ്ദേഹം ഒരുപാട് വളർന്നിരിക്കുന്നു. ഇതുവരെ ഞങ്ങൾ ചെയ്യാതിരുന്ന കുറെ രംഗങ്ങളിൽ ഞങ്ങൾ അഭിനയിച്ചിട്ടുണ്ട്. ജോണിനൊപ്പം തികച്ചും വ്യത്യസ്തമായ രംഗങ്ങൾ അഭിനയിക്കാന്‍ സാധിച്ചതിൽ സന്തോഷമുണ്ട്.’–ജാക്‌ലിൻ വ്യക്തമാക്കി.

English Summary: Jacqueline Fernandez opens up about her experience on working with new actors! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com