‘എനിക്കിവിടെ നിന്ന് പോകാൻ തോന്നുന്നില്ല; പക്ഷേ, പോയല്ലേ പറ്റൂ’, നിറകണ്ണുകളോടെ എയർ ഹോസ്റ്റസ്

airhostess
SHARE

എനിക്ക് പോകാനെ തോന്നുന്നില്ല, പക്ഷേ പോയെ പറ്റൂ. ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു'. തന്റെ അവസാന പ്രവൃത്തി ദിനം താൻ അത്രയും നാൾ ജോലി ചെയ്തിടത്തു നിന്ന് ഒരാൾ ഇങ്ങനെ പറയുമ്പോൾ തന്നെ വ്യക്തമാണ് എത്രത്തോളം അവർ ആ ജോലിയെ സ്നേഹിച്ചിരുന്നുവെന്ന്. ഇത്തരത്തിലുള്ള ഒരു വിടപറയൽ രംഗം സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്

ഇന്‍ഡിഗോ വിമാനത്തിൽ നിന്നുള്ള കാഴ്ചയാണിത്. യാത്ര പറയുമ്പോൾ വിങ്ങിപ്പൊട്ടുന്നത് സുരഭി എന്ന എയര്‍ ഹോസ്റ്റസും. വിമാനത്തിലെ അനൗണ്‍സ്‌മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെയാണ് ഇത് തന്റെ ജോലിയുടെ അവസാന ദിനമാണെന്ന് സുരഭി പറയുന്നത്. 'കമ്പനി എല്ലാ ജോലിക്കാരോടും വളരെയധികം ആത്മാർഥത വച്ചു പുലർത്തുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളോട്. ഇവിടെ നിന്ന് പോകാന്‍ തോന്നുന്നില്ല, പക്ഷേ പോയല്ലേ പറ്റൂ'. എല്ലാവർക്കും നന്ദിയുണ്ടെന്നും സുരഭി നിറകണ്ണുകളോടെ പറയുന്നു

ഗായിക അമൃത സുരേഷാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടു തന്നെ വിഡിയോ വൈറലായി കഴിഞ്ഞു.

English Summary: ‘I don’t want to go, but…’: Air hostess’ emotional speech on last day at work wins hearts online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS