ആദ്യം അധോവായു; ഇപ്പോള്‍ ആരാധകർക്കായി സ്തനത്തിലെ വിയർപ്പ് വിറ്റ് യുവതി; പ്രതിദിനം 4 ലക്ഷം വരുമാനം

stephenie
SHARE

ആരാധകർ പലപ്പോഴും അവരുടെ പ്രിയപ്പെട്ടതാരങ്ങളുടെ ഓർമയ്ക്കായി അവരുമായി ബന്ധപ്പെട്ട വസ്തുക്കൾ വാങ്ങി സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ തികച്ചു വ്യത്യസ്തമായി ആരാധകർക്ക് സ്തനത്തിലെ വിയർപ്പ് വിറ്റ് ശ്രദ്ധനേടുകയാണ് യുഎസ് ടെലിവിഷൻ താരവും യൂട്യൂബറുമായ സ്റ്റെഫനീ മാറ്റോ. വിയർപ്പ് വിറ്റ് പ്രതിദിനം നാലുലക്ഷം രൂപയോളം മാറ്റോ സമ്പാദിക്കുന്നുണ്ട്. സ്വന്തം വെബ്സൈറ്റിലൂടെയാണ് താരത്തിന്റെ വിൽപന. 

പ്രതിദിനം പത്തു കുപ്പി വിയർപ്പെടുത്തു സൂക്ഷിക്കാൻ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു. ഒരു കുപ്പി വിയർപ്പിന് 500 ഡോളറാണ് വില. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധനേടിയ താരമാണ് മാറ്റോ. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കപ്പെടുമെന്നാണ് മാറ്റോ പറയുന്നത്. ‘സൂര്യനെ ആശ്രയിച്ചാണ് മേപ്പിൾ മരങ്ങൾ ഇലപൊഴിക്കുന്നത്. അതു പോലെയാണ് ഞാൻ. ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ വിയർപ്പുണ്ടാകുന്നു. എന്നെ മനുഷ്യ മേപ്പിൾ മരമെന്ന് സ്വയം വിശേഷിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നതുപോലെ ഞാനും വിയർപ്പെടുക്കുന്നു.’– മാറ്റോ പറയുന്നു. 

പുതിയ സംരംഭം ആരാധകരെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായും താരം പറയുന്നു. വിയർപ്പ് രുചിച്ചു നോക്കാനും മണത്തു നോക്കുന്നതിനുമായി ആവശ്യക്കാർ സമീപിക്കാറുണ്ടെന്നും മാറ്റോ വ്യക്തമാക്കി. ഇതാദ്യമായല്ല, വ്യത്യസ്തമായ ബിസിനസ്സിലൂടെ സ്റ്റെഫനീ മാറ്റോ വാർത്തകളിൽ ഇടം നേടുന്നത്. കഴിഞ്ഞവർഷം സ്വന്തം അധോവായു കുപ്പിയിലാക്കി മാറ്റോ വിൽപന നടത്തിയിരുന്നു. ഒരു കുപ്പിക്ക് 1000 ഡോളർ നിരക്കിലായിരുന്നു വിൽപന. ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മാറ്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

English Summary: Stephanie Matto earns up to ₹ 4 lakh ($5000) every day by selling bottles of her breast sweat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS