ഇതുവരെ കാണാത്ത വിധത്തിലൊരു യാത്രയയപ്പ്; കണ്ണുനിറഞ്ഞ് അധ്യാപിക; ഹൃദ്യം വിഡിയോ

teacher-retirement
SHARE

ദീർഘനാളത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്ന് വിരമിക്കുന്നത് മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും പലർക്കും സമ്മാനിക്കുന്നത്. ഒപ്പം ജോലി ചെയ്തവരെല്ലാം അവർക്കുള്ള അനുഭവങ്ങൾ പങ്കുവയ്ക്കും. ഒരേസമയവും ഹൃദ്യവും നൊമ്പരവും നിറഞ്ഞ സന്ദർഭമായിരിക്കും അത്. അത്തരത്തിൽ ഹൃദ്യമായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. 

50 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം ഒരു അധ്യാപികയുടെ വിരമിക്കൽ ‍ചടങ്ങിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവരുടെ മകൾ കാതറിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്. ഹൈസ്കൂള്‍ ടീച്ചറായി 22–ാം വയസ്സിൽ ജോലി തുടങ്ങിയതാണ് അവർ. ‘ഇന്ന് അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ്. സ്കൂൾ ഒന്നടങ്കം അവർക്ക് യാത്രയയപ്പ് നൽകുന്ന കാഴ്ചയാണിത്. വിരമിക്കുന്ന അമ്മയ്ക്ക് എല്ലാവരും ആശംസകൾ  നേരുകയാണ്’–എന്ന കുറിപ്പോടെയാണ് കാതറിൻ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വിഡിയോ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തത്. അധ്യാപിക സന്തോഷത്തോടെ  കണ്ണു തുടയ്ക്കുന്നതും വിഡിയോയിൽ ഉണ്ട്.

ഹൃദയ സ്പർശിയായ കമന്റാണ് പലരും വിഡിയോക്കു താഴെ പങ്കുവച്ചത്. ‘എത്ര മനോഹരമായ യാത്രഅയപ്പ്’ എന്നാണ് വിഡിയോക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘താങ്കളുടെ അമ്മയ്ക്ക് വളരെ മനോഹരവും ആരോഗ്യമുള്ളതുമായ ഒരു റിട്ടയർമെന്റ് ജീവിതം ഉണ്ടാകട്ടെ.’– എന്നായിരുന്നു മറ്റൊരു കമന്റ്. 

English Summary: Teacher Retires After 50 Years, Internet Overwhelmed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA