ഭാര്യയായാൽ 25 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാം; നടിക്ക് വ്യവസായിയുടെ വാഗ്ദാനം

neethu-chandra
SHARE

ഭാര്യയായാൽ പ്രതിമാസം 25ലക്ഷം രൂപ ശമ്പളമായി നൽകാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞതായി ബോളിവുഡ് താരം നീതു ചന്ദ്ര. ഇപ്പോൾ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം വെളിപ്പെടുത്തി. ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം.

‘ദേശീയ പുരസ്കാര ജേതാക്കളായ 13 താരങ്ങൾക്കൊപ്പം വലിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാൽ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നൽകാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോൾ തൊഴിലും പണവും ഇല്ല. ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികൾ ചെയ്ത ശേഷം ഇപ്പോൾ  സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്.’– നീതു പറയുന്നു. 

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു വ്യക്തമാക്കി. ‘പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ നീതു ശരിയാവില്ലെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. അയാളുടെ പേര് പറയുന്നില്ല.  ഒഡിഷൻ കഴിഞ്ഞ് ഒരുമണിക്കുറിനകമായിരുന്നു അയാളുടെ പ്രതികരണം.’– നീതു വ്യക്തമാക്കി. 

‘ഗരം മസാല’ എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. കുച് ലവ് ജൈസാ എന്ന ചിത്രമാണ് നീതുവിന്റെതായി അവസാനം പുറത്തിറങ്ങിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS