രാവിലെ 9 മണിവരെ കരഞ്ഞു; പിന്നെയും അങ്ങനെ തുടരേണ്ടി വന്നത് വേദനിപ്പിച്ചു: ബിൽഗേറ്റ്സിന്റെ മുൻഭാര്യ

melinda-billgate
Image Credit∙ thisisbillgates/ Instagram
SHARE

വിവാഹ ജീവിതത്തില്‍ നിന്ന് വേര്‍പിരിയല്‍ വിഷമകരമായ അവസ്ഥയാണ്. അതേസമയം വേര്‍പിരിഞ്ഞവര്‍ വീണ്ടും നിരന്തരം കാണുകയും ഒപ്പം ജോലിചെയ്യേണ്ടിയും വരുന്നത് അതിലും വലിയ മനഃപ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തില്‍ തനിക്കുണ്ടായ വിഷമങ്ങളെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സിന്റെ മുന്‍ ഭാര്യയും മൈക്രോസോഫ്റ്റ് സഹ ഉടമയുമായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. 

2021 മെയ് മാസത്തിലാണ് മെലിന്‍ഡയും ബില്‍ഗേറ്റ്‌സും തമ്മില്‍ വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി പരസ്യമാക്കുന്നത്. 30 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2021 ഓഗസ്റ്റില്‍ അവര്‍ നിയമപരമായി വേര്‍പിരിഞ്ഞു. വേര്‍പിരിഞ്ഞെങ്കിലും അവര്‍ ഇരുവരും നോക്കിനടത്തിയിരുന്ന ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തുടര്‍ന്നും അതുപോലെതന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിനുശേഷം ഒരുമിച്ചുളള പ്രവര്‍ത്തനം തന്നെ സംബന്ധിച്ച് വളരെ പ്രയാസകരവും കഠിനവുമായിരുന്നുവെന്നാണ് ഫോര്‍ട്യൂണ്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മെലിന്‍ഡ പറഞ്ഞത്. 

'മുന്‍പ് ജോലി ചെയ്തിരുന്ന പോലെ അല്ലെങ്കില്‍ അതിലും മികച്ച രീതിയില്‍ തന്നെ ജോലിചെയ്യേണ്ട സാഹചര്യമാണെന്ന് എനിക്കറിയാം. എന്നാല്‍ അത് എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു കടന്നുപോയത്. രാവിലെ ഒമ്പതു മണിക്ക് ചിലപ്പോള്‍ ഞാന്‍ കരഞ്ഞിരിക്കുകയായിരിക്കും. തൊട്ടുപിന്നാലെ 10 മണിക്ക് ജോലി സംബന്ധമായി എനിക്ക് മുന്‍ഭര്‍ത്താവിനൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കേണ്ടിയും വരും. അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു' വെന്ന് മെലിന്‍ഡ പറയുന്നു. 

ആ വിഷമഘട്ടങ്ങളില്‍ നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും മെലിന്‍ഡ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. കോവിഡ് കാലഘട്ടത്തില്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കുന്ന വുമണ്‍സ് റൈറ്റ് അഡ്വക്കേറ്റിന്റെ സഹായവും തന്നെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചതായി മെലിന്‍ഡ പറയുന്നു. 

മെലിന്‍ഡയുടെയും ബില്‍ ഗേറ്റ്‌സിന്റെയും മക്കളായ ജെന്നിഫര്‍, റോറി, ഫോബ് എന്നിവരുടെ സംരക്ഷണമായിരുന്നു വിഷമഘട്ടത്തിലെ തന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ആശങ്ക. എന്നാല്‍ മക്കള്‍ വളരെ വിജയകരമായി ആ ഒരു വിഷമഘട്ടം മറികടന്നുവെന്നും മെലിന്‍ഡ സൂചിപ്പിച്ചു. 

കോവിഡ് നല്‍കിയ സ്വകാര്യത തന്നെ വിവാഹമോചനഘട്ടത്തില്‍ ഒരുപാട് സഹായിച്ചതായും മെലിന്‍ഡ പറയുന്നു. അതേസമയം വിവാഹമോചനത്തിന് തനിയ്ക്ക് തന്റേതായ കാരണങ്ങളുണ്ടെന്നും അതേ കുറിച്ച് ഇപ്പോള്‍ ആലോചിക്കാറില്ലെന്നും മെലിന്‍ഡ അഭിമുഖത്തില്‍ പറയുന്നു. 2021ല്‍ ഡിസംബറില്‍ ബില്‍ ഗേറ്റ്‌സ് ഒരു ബ്ലോഗ് കുറിപ്പ് പുറത്തുവിടുകയുണ്ടായി. അതില്‍ വളരെ വിഷമകരമായ ഒരു വര്‍ഷം കടന്നുപോയെന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

English Summary: Melinda gates bill divorce foundation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}