ഇത്തവണത്തെ ആഘോഷം കിടക്കയിൽ തന്നെ: ചിത്രങ്ങൾ പങ്കുവച്ച് ആലിയ

alia
Image credit∙ Alia bhatt/instagram
SHARE

ദീപാവലി ഗംഭീരമായി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. എന്നാൽ പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണത്തെ ദീപാവലി ആഘോഷം കിടക്കയിൽ തന്നെയാണെന്നു പറയുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. തന്റെ പ്രിയപ്പെട്ട വളർത്തു പൂച്ച എഡ്വേഡിനൊപ്പം കിടക്കുന്ന ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

വളർത്തുപൂച്ചയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കഴിഞ്ഞവർഷത്തെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും ആലിയ പങ്കുവച്ചു. ഗര്‍ഭിണിയായതിനാലാണ് ഇത്തവണ ആഘോഷങ്ങളെല്ലാം വീട്ടിൽ തന്നെയാക്കാൻ താരം തീരുമാനിച്ചത്. ആലിയയുടെ ചിത്രങ്ങൾക്കു താഴെ ആരാധകർ ആശംസകളുമായി എത്തി. 

ഏപ്രിലിലായിരുന്നു ആലിയയുടെയും രൺബിർ കപൂറിന്റെയും വിവാഹം. ജൂണിൽ ഗര്‍ഭിണിയാണെന്ന കാര്യവും ആലിയ പങ്കുവച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ബ്രഹ്മാസ്ത്ര മികച്ച വിജയം കൈവരിച്ചിരുന്നു. മേറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാൻഡും താരം ഈ കാലയളവിൽ ആരംഭിച്ചു. എഡമമ്മ എന്നു പേരിട്ടിരിക്കുന്ന ബ്രാൻഡിലെ വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്ന വിഡിയോയും കുറിപ്പും ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആലിയയയെ കൂടാതെ കരീന കപൂർ, കത്രീന കെയ്ഫ്, കങ്കണ റനൗട്ട് എന്നിവരും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. 

English Summary: Mom-to-be Alia Bhatt is celebrating Diwali in bed this year with pet cat Edward

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS