കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാകരുത്: പൊതുപരിപാടിയിൽ ആര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി

arya-vasavan
Image Credit∙ VN Vasavan/Facebook
SHARE

തൊഴിലിടത്തിൽ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമാകുന്നതിനിടെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജനെ കുറിച്ചുള്ള കുറിപ്പുമായി മന്ത്രി വി.എൻ വാസവൻ. കൈക്കുഞ്ഞുമായി ഉത്തരവാദിത്തങ്ങളിലൂടെ ഓടി നടക്കുന്ന ഈ അമ്മയെ ഏറ്റുമാനൂരുകാർക്ക് സുപരിചിതമാണെന്നാണ് മന്ത്രി സോഷ്യൽമീഡിയയിൽ കുറിച്ചത്. ആര്യയ്ക്കും കുഞ്ഞിനും ഒപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ ഹൃദ്യമായ ചിത്രവും മന്ത്രി പങ്കുവച്ചു.

മന്ത്രിയുടെ കുറിപ്പ് വായിക്കാം

ജോലിചെയ്യുന്ന അമ്മയും അവരെ കാത്തിരിക്കുന്ന കൈക്കുഞ്ഞുമാണല്ലോ ചര്‍ച്ചകളിൽ, അതുകൊണ്ടുമാത്രം പഴയൊരു പരിപാടിയില്‍ പങ്കെടുത്ത ചിത്രം പങ്കുവയ്ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് മാത്രമല്ല ഏറ്റുമാനൂരുകാര്‍ക്കെല്ലാം അറിയാം കൈക്കുഞ്ഞുമായി ഉത്തരവാദിത്വം മറക്കാതെ ഓടിയെത്തുന്ന അമ്മയെ. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജന്‍. ഒന്‍പതുമാസം പ്രായമുള്ള സഖിമൈത്രിയെന്ന മകളുമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്. 

താന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അമ്മയോടൊപ്പം ഈ മകളുമുണ്ട് ചിരിയോടെ. അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയും തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേപ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിക്കാനുമുള്ള ശ്രമത്തിലാണ് ഇവർ. ആര്യയ്ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭർത്താവും കൂടെ ഉണ്ടാവാറുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്.  അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം. അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകളിലേക്ക് ഈ അവസരം വിനിയോഗിക്കണം.

English Summary: Minister V N Vasavan About Arya Rajan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS