ADVERTISEMENT

സിംഗപ്പുരിൽ നിന്നും അന്റാർട്ടിക്കയിലെ തന്റെ കസ്റ്റമറിന് ഭക്ഷണമെത്തി യുവതി. 4 ഭൂഖണ്ഡങ്ങളിലായി 30,000 കിലോമീറ്റർ സഞ്ചരിച്ചാണ് അന്റാർട്ടിക്കയിലെ തന്റെ കസ്റ്റമറിന് യുവതി ഭക്ഷണം എത്തിച്ചത്. മാനസ ഗോപാല്‍ എന്ന യുവതിയാണ് അന്റാർട്ടിക്കയിലേക്ക് ഭക്ഷണം എത്തിക്കുന്നതിന്റെ വിഡിയോയും യുവതി പങ്കുവച്ചു. 

യാത്രയിലൂടനീളം ആവശ്യക്കാരന് നൽകാനുള്ള ഭക്ഷണപ്പൊതി മാനസയുടെ കയ്യിലുള്ളത് വിഡിയോയിൽ കാണാം. സിംഗപ്പൂരിൽ നിന്ന് ഹാംബർഗിലേക്കും അവിടെ നിന്ന് അന്റാർട്ടിക്കയിലേക്കും സഞ്ചരിച്ചു. ഭക്ഷണപ്പൊതിയുമായി മാനസ മഞ്ഞും ചെളിയും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഒടുവിൽ മാനസ കസ്റ്റമർക്ക് ഭക്ഷണപ്പൊതി കൈമാറുന്നതും കാണാം. 

‘ഇന്ന് എനിക്ക് പ്രത്യേകമായ ഫുഡ് ഡെലിവറി ഉണ്ടായിരുന്നു. സിംഗപ്പൂരിൽ നിന്ന് അന്റാർട്ടിക്കയിലേക്കായിരുന്നു അത്. എല്ലാ ദിവസവും ഇത് പ്രായോഗികമല്ല. 30,000ൽ അധികം കിലോമീറ്ററും നാല് ഭൂഖണ്ഡങ്ങളും കടന്ന് ഭൂമിയുടെ അറ്റത്തുള്ള ഒരുസ്ഥലത്തു ഭക്ഷണം എത്തിച്ചതില്‍ എനിക്ക് വലിയ സന്തോഷം തോന്നി.’– എന്ന കുറിപ്പോടെയാണ് വിഡിയോ. 

പങ്കുവച്ച ഉടൻ തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘പ്രശംസനീയം’ എന്നായിരുന്നു ചിലർ കമന്റ് ചെയ്ത്.  ‘അവിശ്വസനീയം. ഇത് വലിയൊരു പ്രയത്നമാണ്.’– എന്നും ചിലർ കമന്റ് ചെയ്തു. ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിതെന്നും കമന്റുകൾ എത്തി. 

English Summary: Woman Makes The World's Longest Food Delivery From Singapore To Antarctica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com