ADVERTISEMENT

ഒരു പുരുഷന് നിങ്ങളോട് താത്പര്യം തോന്നുന്നു എങ്കിൽ അതിൽ അത്രവലിയ അതിശയം കാണേണ്ട കാര്യമില്ല. സ്വാഭാവികം. പക്ഷേ അത് നിങ്ങളുടെ സഹപ്രവർത്തകനാണെങ്കിലോ. സദാ ഊർജവും കർമശേഷിയും നിറഞ്ഞുനിൽക്കുന്ന ഓഫീസിൽ നിങ്ങളോട് താത്പര്യമുള്ള ഒരാളുണ്ടാകാനുള്ള  സാധ്യത കൂടുതലാണ്. എന്നാൽ    ഔദ്യോഗിക ബന്ധങ്ങളിൽ ഇത്തരത്തിലൊരു മാറ്റമുണ്ടാകുന്നത് ചിലപ്പോഴെങ്കിലും ആശയക്കുഴപ്പമുണ്ടാക്കും. ഇത്തരം ബന്ധങ്ങൾ സങ്കീർണമായതിനാൽ ചിലപ്പോൾ അതൊരു നല്ല ആശയമേ അല്ലാതാകും. നിങ്ങളോട് സൗഹൃദത്തിൽ കൂടുതൽ താത്പര്യമുള്ള സഹപ്രവർത്തകനെ തിരിച്ചറിയാനുള്ള അഞ്ച് മാർഗങ്ങളിതാ- 

സംഭാഷണത്തിലുണ്ടാകുന്ന ടോൺ വ്യത്യാസം 

അയാൾ മറ്റുള്ളവരോട് കാർക്കശ്യമുള്ള തികഞ്ഞ പ്രൊഫഷണലാകാം. എന്നാൽ നിങ്ങളുടെ സാന്നിധ്യത്തിൽ പെരുമാറ്റത്തിലും സ്വരത്തിലും പെട്ടെന്ന് മാറ്റം വന്നേക്കാം. പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ നിന്ന് കൂടുതൽ മാന്യവും സൗഹൃദപരവുമായ രീതിയിലേക്ക് അത്  മാറുന്നു. നിങ്ങളോട് സംസാരിക്കുന്ന രീതിയിലും  മാറ്റങ്ങൾ ഉണ്ടാകുന്നു എങ്കിൽ ശ്രദ്ധിക്കുക അയാൾ തീർച്ചയായും സൗഹൃദത്തെ കൂടുതൽ ഗൗരവമായ തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

നിങ്ങളോടൊപ്പം ജോലിചെയ്യാൻ വഴികൾ കണ്ടെത്തുക

ഇഷ്ടപ്പെടുന്ന ഒരാൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിന് നാം വലിയ പരിഗണന നൽകുമെന്നുറപ്പ്.  ഒരു ടീം അംഗമെന്ന നിലയിൽ നിങ്ങളോടൊപ്പം നേരിട്ട് പ്രവർത്തിക്കാനുള്ള അവസരങ്ങൾ നിങ്ങളുടെ സഹപ്രവർത്തകൻ കണ്ടെത്തിയേക്കും. നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന പ്രൊജക്ടുകളിലേക്ക് കടന്നു കയറാനും അതിന്റെ ഭാഗമാകാൻ ശ്രമിക്കുകയും ചെയ്യും. അങ്ങനെ നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അയാൾ വഴി കണ്ടെത്തും.   

ജോലി സമയം നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റുന്നു

ഓഫീസിലെ എല്ലാവർക്കും ഓഫീസ് സമയം ഒരുപോലെ ആയിരിക്കില്ല. നിങ്ങളോട് അധിക താത്പര്യമുള്ള സഹപ്രവർത്തകൻ ജോലി സമയത്തിൽ അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തും. അങ്ങനെ ദിവസം മുഴുവൻ നിങ്ങളോടൊപ്പം ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാക്കും.  നിങ്ങളോട് സംസാരിക്കുന്നതിനോ നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനോ വേണ്ടി ഒരു മീറ്റിങ്ങോ ഉച്ചഭക്ഷണമോ അയാൾ മാറ്റിവെച്ചേക്കാം.

പ്രൊഫഷണൽ നേട്ടങ്ങളെ വ്യക്തിപരമായി അഭിനന്ദിക്കുക

ഓഫീസുകൾക്ക് അതിന്റെതായ ചില രാഷ്ട്രീയവും നയതന്ത്രങ്ങളുമൊക്കെയുണ്ട്. പ്രൊഫഷണൽ വിജയത്തിന് അത്യാവശ്യമുണ്ടാകേണ്ടതാണ് പ്ലാനിങ്. വളരെ രാഷ്ട്രീയത്തിന്റെയും തന്ത്രങ്ങളുടെയും പര്യായമാണ് പല ഓഫീസുകളും. സുപ്പീരിയോറിറ്റി തെളിയിക്കലും തന്ത്രപരമായ നീക്കങ്ങളും ഇവിടെ സാധാരണമാണ്. ഇതിനിടെ നിങ്ങളുടെ സഹപ്രവർത്തകൻ നിങ്ങൾക്കു വലിയ മുൻഗണന നൽകുന്നുവെങ്കിൽ, അയാൾ തീർച്ചയായും നിങ്ങളുടെ പ്രൊഫഷണൽ വളർച്ച ആഗ്രഹിക്കുന്നുണ്ട്. വിജയകരമായി നിങ്ങൾ പൂർത്തിയാക്കിയ പ്രൊജക്ടിനോ നിങ്ങളുടെ മികച്ച  അവതരണങ്ങൾക്കോ സദാ അഭിനന്ദിക്കുന്ന ഒരു ചിയർ ലീഡറായി അയാൾ മാറിയേക്കാം. കുറച്ചു കഴിയുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളിലും അയാൾ അഭിനന്ദനവുമായി എത്തിയേക്കാം. നിങ്ങളോടുള്ള വികാരങ്ങൾ അവൻ തുറന്ന് സമ്മതിക്കുന്നില്ലെങ്കിലും ആരാധന പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും. 

സോഷ്യൽ മീഡിയയിലെ അടുത്ത ഇടപഴകൽ  

സോഷ്യൽ മീഡിയയിൽ നിങ്ങളെ പിന്തുടരാനും അഭിപ്രായങ്ങൾ ഇടാനും മീഡിയയിൽ നിങ്ങളുമായി വളരെയധികം ഇടപഴകാനും കഴിയും. നിങ്ങൾ പോസ്റ്റുചെയ്യുന്ന  കാര്യങ്ങൾ തനിക്ക് താത്പര്യമുള്ളവയാണെന്നും അതിൽ താൻ ഇടപെടുന്നുണ്ടെന്നും നിങ്ങളെ അറിയിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ പ്രൊഫഷണൽ ബന്ധങ്ങൾ പങ്കിടുമ്പോൾ അതിന് വ്യക്തിപരമായ ഛായ നൽകാനും അയാൾ ശ്രമിക്കുന്നുണ്ടാകും.

English Summary: 5 Subtle Non-Verbal Signs That A Male Coworker Likes You

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com