എത്ര ഉയർന്ന സ്ഥാനത്തിരിക്കുന്നവരായാലും കുടുംബ ജീവിതത്തിൽ ഇങ്ങനെയാണെന്ന് പറയുകയാണ് സ്മൃതി ഇറാനി. ഒരു സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങുന്ന ചിത്രമാണ് സ്മൃതി ഇറാനി പങ്കുവച്ചത്. ‘ഒരു ഭാര്യയുടെ ജീവിതം’ എന്ന കുറിപ്പോടെയാണ് സ്മൃതി ചിത്രം പങ്കുവച്ചത്.
വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സ്റ്റോറിൽ എത്തിയ ചിത്രവും സ്മൃതി പങ്കുവച്ചു. ‘അവധി സമയത്ത് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതിനേക്കാൾ വീട്ടുസാധനങ്ങൾ വാങ്ങുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇത് നമുക്ക് പ്രായമാകുന്നതിന്റെ സൂചനയാണ്’– എന്ന കുറിപ്പോടെയാണ് സ്മൃതി ചിത്രം പങ്കുവച്ചത്
സ്മൃതിയുടെ ചിത്രത്തിനു താഴെ സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം നിരവധി പേർ കമന്റ് ചെയ്തു.‘മാസ്കിൽ എന്റെ സുഹൃത്ത് കൂടുതൽ സുന്ദരിയായിരിക്കുന്നു.’– എന്നാണ് സ്മൃതിയുടെ ചിത്രത്തിനു താഴെ എക്താ കപൂർ കമന്റ് ചെയ്തത്. ‘ഓരോഘട്ടത്തിനും ഓരോ അർഥമുണ്ട്.’– എന്നാണ് ഭാവന സൊമായ കമന്റ് ചെയ്തത്.
English Summary: Smriti Irani sums up the‘ life of a wife’