ADVERTISEMENT

മുന്‍ വിശ്വസുന്ദരി സുസ്മിതാ സെന്‍ സൗന്ദര്യം കൊണ്ടും കാഴ്ചപ്പാടു കൊണ്ടും വളരെ ശ്രദ്ധേയയാണ്. അതുകൊണ്ടുതന്നെ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും മിക്കപ്പോഴും സോഷ്യല്‍മീഡിയയിലും പുറത്തും ചര്‍ച്ചാ വിഷയമാ‌കും. തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍ക്ക് സുസ്മിത നല്‍കിയ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്. 

 

സുസ്മിത തന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ''അബോധപൂര്‍വം ചെയ്യുന്നത് ബോധപൂര്‍വമാവും വരെ, അത് നിങ്ങളുടെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കും. അതിനെ നിങ്ങള്‍ വിധി എന്ന് വിളിക്കും'' എന്ന് പറഞ്ഞുകൊണ്ട് #portraitofaconsciouswoman എന്ന ഹാഷ് ടാഗോടെയാണ് സുസ്മിത തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. മനോഹരമായി ഈ ചിത്രം പകര്‍ത്തിയതിനു ഫോട്ടോഗ്രാഫര്‍ക്കു നന്ദിയും സ്‌നേഹവും അവര്‍ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിനു താഴെയാണ് ശ്രദ്ധേയമായ കമന്റ് വന്നത്. രേണുമണി എന്ന യൂസര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു കമന്റ്. 

 

'നിങ്ങള്‍ വളരെ സുന്ദരിയായ ഒരു സ്ത്രീയാണ് സുസ്മിത സെന്‍. അകത്തും പുറത്തും. നിങ്ങള്‍ക്ക് നല്ല അറിവുമുണ്ട്. പിന്നെ നിങ്ങള്‍ വളര്‍ത്തിയെടുത്ത ആത്മവിശ്വാസവും. എന്നാല്‍ എന്നെപോലുളള രൂപഭംഗിയില്ലാത്ത സ്ത്രീകള്‍ എന്താണ് ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കേണ്ടത്?. '  ഈ കമന്റിനുളള മറുപടിയായി സുസ്മിത പറഞ്ഞത് ഇങ്ങനെയാണ് 'രൂപഭംഗിയിലല്ല കാര്യം, അവരെ നിങ്ങളുടെ വ്യക്തിത്വം കാണിക്കൂ, ഞാന്‍ നിങ്ങളുടെ ചിരി കാണുന്നു, സുന്ദരം, ആശംസകള്‍' 

 

സുസ്മിതയുടെ മനോഹരമായ മറുപടിക്ക് നന്ദി പറഞ്ഞ രേണുമണി സുസ്മിതയുടെ വാക്കുകള്‍ എന്നും ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല തന്റെ ദിവസം മനോഹരമാക്കിയതിനുളള സ്‌നേഹവും അവര്‍ പങ്കുവെച്ചു. 

 

വളരെ പക്വതയോടെ സുസ്മിത പങ്കുവെയ്ക്കുന്ന ചിന്തകള്‍ നിരവധിപേര്‍ക്ക് പ്രചോദനമാണെന്നാണ് സുസ്മിതയുടെ ഫോട്ടോയ്ക്കു താഴെ മറ്റൊരു യൂസര്‍ ഇട്ട കമന്റ്. ഇനിയും മറ്റുളളവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്ന കമന്റുകളും പോസ്റ്റിനു താഴെ കാണാം.

English Summary: Sushmita Sen’s reply to woman concerned about her own looks will touch your heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com