15 മിനിറ്റ് അനുവദിച്ച ഷാരുഖ് ഖാന്‍ 45 മിനിറ്റ് ഞങ്ങളോട് സംസാരിച്ചു: ഹൃദ്യമായ അനുഭവം പങ്കുവച്ച് യുവതി

shahrukh-girl
Image Credit∙ Rudrani/ Twitter
SHARE

പത്താൻ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിലനിൽക്കവെ ബോളിവുഡ് താരം ഷാരുഖ് ഖാന് പിന്തുണയുമായി എത്തുകയാണ് ആരാധകർ. ബോക്സ് ഓഫിസ് റെക്കോർഡുകളെ തകർത്തുകൊണ്ട് മുന്നേറുന്ന സിനിമ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നിലനിൽക്കുന്നതിനിടെ കുട്ടിക്കാലത്ത് ഷാരുഖ് ഖാനെ സന്ദർശിച്ചതിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് ഒരു സ്ത്രീ. അവര്‍ ട്വിറ്ററിൽ പങ്കുവച്ച ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. 

‘പത്താൻ സിനിമ ബോക്സ് ഓഫിസിൽ വൻഹിറ്റായി മാറുമ്പോൾ ഈ ചിത്രം ഒരിക്കൽ കൂടി പങ്കുവയ്ക്കണം എന്ന് തോന്നി. കുട്ടിയായിരുന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം വളരെ ദയയുള്ള മാന്യനായ ഒരു വ്യക്തിയാണ്.’– എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. രുദ്രാണി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം എത്തിയത്. താരത്തിന്റെ ജന്മദിനമായ നവംബർ 2ന് 2021ലാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്. 

2001ൽ അശോക എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകർത്തിയതാണ് ചിത്രം. ‘പോസ്റ്റ് ചെയ്യുന്നതിന് എത്രയോ മുൻപ് എടുത്തതാണ് ഈ ചിത്രം. പക്ഷേ, ഇതിന്റെ പുതുമ ഒരുകാലത്തും നഷ്ടപ്പെടുന്നില്ല. ദ് ടെലഗ്രാഫ് എന്ന സ്കൂൾ മാഗസിന്റെ ചുമതലക്കാരിയായിരുന്നു അന്ന് ഞാൻ. അശോകയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എസ്ആർകെ എന്ന് കൊൽക്കത്തയിൽ ഉണ്ടായിരുന്നു. എനിക്കും മറ്റൊരു ജേർണലിസ്റ്റിനും അദ്ദേഹത്തിന്റെ ഒരു അഭിമുഖം ആവശ്യമായിരുന്നു.’–  എന്ന കുറിപ്പോടെയായിരുന്നു താരത്തിന്റെ ജന്മദിനത്തിൽ ചിത്രം പങ്കുവച്ചത്. 

‘ഷാരുഖ് ഖാനെ കാണുന്നതിനായി അന്ന് നിരവധി പേർ അവിടെ കാത്തിരുന്നിരുന്നു. ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു വിദ്യാർഥികളായി ഉണ്ടായിരുന്നത്. പ്രമുഖരായ മാധ്യമ പ്രവർത്തകരടക്കം പലരും അദ്ദേഹത്തിന്റെ അഭിമുഖത്തിനായി കാത്തിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ട് അവരില്‍ ചിലർ ഷാരൂഖ് ഖാന്റെ അഭിമുഖം എടുക്കാൻ വന്നതാണോ എന്ന് പരിഹാസ രൂപേണ ചോദിച്ചു. അതെ എന്നു മറുപടി പറഞ്ഞു. അതുകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനില്ല. ഓരോരുത്തർക്കും പ്രത്യേകം അഭിമുഖം സാധ്യമല്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 15 മിനിട്ട് മാധ്യമങ്ങളെ കാണാമെന്ന് അദ്ദേഹം അറിയിച്ചു. 

കൂട്ടത്തിൽ ഞങ്ങള്‍ രണ്ടു പേരോട് അദ്ദേഹം അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു.  ചിരിച്ചു കൊണ്ട് അദ്ദേഹം പേര് ചോദിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം വിശദമായി തന്നെ ഞങ്ങളോട് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഫോണ്‍ വരുന്നതിൽ അദ്ദേഹം ഖേദം അറിയിച്ചു. പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകർ പുറത്ത് അദ്ദേഹത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് 45 മിനിറ്റ് സംസാരിച്ചു. അദ്ദേഹത്തിന്റെ ടീം അസ്വസ്ഥരായിരുന്നു. പക്ഷേ, താരം ഞങ്ങളോട് സംസാരം തുടർന്നു.’– രുദ്രാണി പറയുന്നു. 

ചിത്രം വൈറലായതോടെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘എത്ര മനോഹരമായ കഥ’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ‘എന്തുകൊണ്ടാണ് ഈ മനുഷ്യനെ നമ്മളെല്ലാം ഇത്രയേറെ സ്നേഹിക്കുന്നത് എന്നതിന്റെ നേർകാഴ്ചയാണ് ഈ കഥ’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഞാൻ ഒരു എസ്ആർകെ ആരാധകൻ അല്ല. പക്ഷേ, ഇത് എനിക്ക് ഇഷ്ടമായി.’– എന്നും ചിലർ കമന്റ് ചെയ്തു. 

English Summary: Woman Recollects Her Meeting With Shah Rukh Khan As Child, Wins Hearts Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS