ഒരൊറ്റ പാട്ടുകൊണ്ട് പ്രേക്ഷകരെ തിയറ്ററിലേക്കെത്തിച്ച ചിത്രമാണ് പത്താന്‍. ദീപിക പദുകോണും ഷാറുഖ് ഖാനും ചേര്‍ന്നുളള പത്താനിലെ ഗാനരംഗം ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. പാട്ടില്‍ ദീപിക ധരിച്ച വസ്ത്രമാണ് ചിത്രം പുറത്തിറങ്ങും മുമ്പു തന്നെ ചര്‍ച്ചയായത്. ചിത്രം ഇറങ്ങിയ ശേഷവും വിവാദങ്ങള്‍ അടങ്ങുന്നില്ല. ഇക്കുറി പത്താനെതിരെ പ്രതികരിച്ച കങ്കണ റണാവത്തും കങ്കണയ്ക്കു മറുപടിയുമായി എത്തിയ ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദുമാണ് വിവാദങ്ങള്‍ക്കു പിന്നില്‍.
പത്താനെ പരിഹസിച്ചുകൊണ്ടുളള കങ്കണയുടെ അഭിപ്രായങ്ങളെല്ലാം പരസ്യമാണ്. ഇപ്പോഴിതാ പത്താന്‍ സിനിമ ഒരു ബോക്‌സ് ഓഫീസ് വിജയമായികൊണ്ടിരിക്കുന്നതിന്റെ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് കങ്കണ. അതിനൊപ്പം അവര്‍ നല്‍കിയ കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 'ഇന്ത്യ, ഖാന്‍മാരോട് അല്ലെങ്കില്‍ ഖാന്‍മാരെ മാത്രമേ സ്‌നേഹിച്ചിട്ടുളളു, അതുപോലെ മുസ്‌ലിം നടിമാരോട് അമിതമായ അഭിനിവേശവും പുലര്‍ത്തുന്നു'. ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്.
കങ്കണയുടെ ഈ അഭിപ്രായത്തിനെതിരെ പ്രതികരിച്ചുകൊണ്ടാണ് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ് ട്വിറ്ററില്‍ സന്ദേശം പങ്കുവച്ചത്. 'ഹിന്ദു അഭിനേതാക്കള്‍ മുസ്‌ലിം അഭിനേതാക്കള്‍. എന്തിന് ഇങ്ങനെ വേര്‍തിരിവ്? കലയില്‍ ഒരിക്കലും മതത്തിന്റെ വേര്‍തിരിവില്ല. അവിടെ അഭിനേതാക്കള്‍ മാത്രമേയുളളു' എന്നാണ് ഉര്‍ഫി ജാവേദ് കുറിച്ചത്. ഉര്‍ഫിയുടെ പ്രതികരണം ശ്രദ്ധയില്‍പെട്ട കങ്കണ ഉര്‍ഫിക്കുളള മറുപടിയും നല്‍കി. 'ഉര്‍ഫി, അത് വളരെ ആദര്‍ശ ലോകമായിരിക്കും. പക്ഷേ, നമുക്ക് ഏകീകൃത സിവില്‍ കോഡില്ലാതെ അത് സാധ്യമല്ല. ഭരണഘടനയില്‍ തന്നെ രാജ്യം വേര്‍തിരിച്ചിരിക്കുമ്പോള്‍ ഈ വേര്‍തിരിവ് അങ്ങനെതന്നെ നിലനില്‍ക്കും. അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും ഒരു ഏകീകൃത സിവില്‍ കോഡിനു പ്രധാനമന്ത്രിയോട് ആവശ്യപ്പെടാം'.
അതേസമയം തന്നെ ഒരു യൂനിഫോമില്‍ കെട്ടിയിടാന്‍ സാധിക്കില്ലെന്ന് വിചിത്ര വസ്ത്രധാരണത്തിലൂടെ ശ്രദ്ധേയയായ ഉര്‍ഫി തമാശ രൂപേണ കങ്കണയ്ക്ക് മറുപടി നല്‍കി. 'അത് എന്നെ സംബന്ധിച്ച് ഒരു മോശം തീരുമാനമായിരിക്കും. കാരണം ഞാന്‍ എന്റെ വസ്ത്രധാരണത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത് എന്നായിരുന്നു ഉര്‍ഫിയുടെ പ്രതികരണം. എന്നാല്‍ കന്നഡയിലെ പ്രമുഖ കവയിത്രിയായ അക്ക മഹാദേവിയുടെ ഒരു കഥ പറഞ്ഞാണ് കങ്കണ ഉര്‍ഫിക്ക് മറുപടി നല്‍കിയത്.
'ഇന്ത്യയില്‍ മഹാദേവി അക്ക എന്ന ഒരു രാജ്ഞി ഉണ്ടായിരുന്നു. അവര്‍ ശിവനെ വളരെ അധികം സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ അവരുടെ ഭര്‍ത്താവ് പറഞ്ഞു നിങ്ങള്‍ എന്നെക്കാള്‍ കൂടുതല്‍ ശിവനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെതായ ഒന്നും നിങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന്.
അതോടെ അദ്ദേഹം വാങ്ങികൊടുത്ത വസ്ത്രങ്ങളടക്കം ഉപേക്ഷിച്ച് നഗ്നയായി അവര്‍ കൊട്ടാരം വിട്ടിറങ്ങി. പിന്നീടൊരിക്കലും അവര്‍ അവരുടെ ശരീരം മറച്ചില്ല. വസ്ത്രമുണ്ടെങ്കിലും ഇല്ലെങ്കിലും. രണ്ടായാലും ആത്മപ്രകാശനങ്ങളാണ്. മഹാദേവി അക്ക കന്നഡ സാഹിത്യത്തിലെ ഒരു തിളങ്ങുന്ന താരമായിരുന്നു. അവര്‍ കാടുകളില്‍ ജീവിച്ചു, ഒരിക്കലും വസ്ത്രം ധരിച്ചില്ല. അതുപോലെ ഒരിക്കലും മറ്റൊരാള്‍ നിങ്ങളുടെ ശരീരത്തെ കുറിച്ച് കുറ്റപ്പെടുത്താന്‍ അനുവദിക്കരുത്. അത് പരിശുദ്ധവും ദിവ്യവുമാണ'്. എന്നാണ് കങ്കണ തന്റെ കഥയിലൂടെ ഉര്‍ഫിയോട് പറഞ്ഞത്.
നേരത്തെ കങ്കണ റണാവത്ത് ഷാറഖ് ഖാനെ പരിഹസിച്ചുകൊണ്ട് പ്രതികരണം നടത്തിയിരുന്നു. പത്തു വര്‍ഷത്തിനിടെയുളള ഷാറൂഖിന്റെ ആകെ ഹിറ്റാണ് പഠാനെന്നായിരുന്നു കങ്കണ അഭിപ്രായപ്പെട്ടത്.
English Summary: Kangana Ranaut Comments on Urfi Javed's Controversial Style, Says 'Don’t Let Anyone Shame.