ADVERTISEMENT

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും അനുഭവങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് വിദ്യാ ബാലൻ. കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകൻ തന്നോടു മോശമായി പെരുമാറാൻ ശ്രമിച്ചതിനെ കുറിച്ചു പറയുകയാണു താരം. ചെന്നൈയിൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴായിരുന്നു തനിക്കു ദുരനുഭവമുണ്ടായതെന്നും വിദ്യ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യയുടെ പ്രതികരണം. 

ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിദ്യയുടെ മറുപടി. ഒരു സംവിധായകൻ ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചെന്നും വിദഗ്ധമായി അതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും വിദ്യ വ്യക്തമാക്കി. ‘യഥാർഥത്തിൽ കാസ്റ്റിങ് കൗച്ച് എനിക്കു നേരിടേണ്ടി വന്നിട്ടില്ല. അതിൽ ​ഞാൻ വളരെയധികം ഭാഗ്യം ചെയ്ത വ്യക്തിയാണ്. എന്നാൽ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന കഥകൾ ഞാൻ കേട്ടിരുന്നു. അതുതന്നെയായിരുന്നു എന്റെ മാതാപിതാക്കളുടെ ഭയവും. അതുകൊണ്ടു തന്നെ ഞാൻ സിനിമയിലേക്കു വരുന്നതിനെ കുറിച്ച് എന്റെ മാതാപിതാക്കൾക്ക് ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, ഒരു സംഭവം ഞാൻ ഓർമിക്കുകയാണ്. 

ചെന്നൈയിൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാനായി എത്തിയതായിരുന്നു ഞാൻ. അതിനിടെ ഞാൻ ചെയ്യാമെന്ന് ഉറപ്പ് നൽകിയ ഒരു ചിത്രത്തിന്റെ സംവിധായകനെ കണ്ടു. സിനിമയെ കുറിച്ചു സംസാരിക്കുന്നതിനായി ഒരു കോഫി ഷോപ്പിൽ വച്ച് ഞാൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നമുക്കു മുറിയിൽ പോയി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് കാര്യമെന്ന് എനിക്കു മനസ്സിലായില്ല. മുറിയിലെത്തിയപ്പോൾ ഞാൻ എല്ലാ വാതിലുകളും തുറന്നിട്ടു. അതോടെ തനിക്കു പുറത്തേക്കുള്ള വഴിയാണ് അതെന്ന് മനസ്സിലായി.’– വിദ്യ പറഞ്ഞു. ഇതോടെ ആ ചിത്രത്തിൽ നിന്നും താൻ പുറത്താക്കപ്പെട്ടെന്നും താരം കൂട്ടിച്ചേർത്തു. 

English Summary: Vidya Balan recalls how she handled unsettling incident where director called her to his room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com