നിരവധി ആരാധകരുള്ള താരമാണ് ജ്യോതിക. കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം പലപ്പോഴും അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വർക്കൗട്ട് വിഡിയോ പങ്കുവയ്ക്കുകയാണ് ജ്യോതിക. തലകുത്തി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചത്. 'MOM തിരിച്ചിട്ടാല്‍ WOW' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി ലൈക്കുകളും കമന്റുകളും എത്തി. മാളവിക മേനോന്‍, സാധിക വേണുഗോപാല്‍, ഗായത്രി ശങ്കര്‍ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച് കമന്റ് ചെയ്തു.
നിലവിൽ ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. അടുത്തിടെ സൂര്യയും ജ്യോതികയും മുംബൈയിലേക്കു താമസം മാറിയെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 70 കോടി ചിലവഴിച്ച് സൂര്യ ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും മക്കള്‍ രണ്ടു പേരേയും മുംബൈയിലെ സ്‌കൂളില്‍ ചേര്‍ത്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
English Summary: Jyothika's Work Out Video Viral In Social Media