‘ശമ്പളത്തോടു കൂടിയുള്ള മെറ്റേണിറ്റി ലീവും ആർത്തവാവധിയും അനുവദിക്കരുത്’ - ആവശ്യവുമായി യുവാവ്

1309049410
Representative Image. Photo Credit : LaylaBird / iStockPhoto.com
SHARE

ലോകത്തിൽ മിക്ക കമ്പനികളും സ്ത്രീകൾക്ക് ആർത്തവാവധി അനുവദിക്കാനുള്ള വിപ്ലവകരമായ തീരുമാനം എടുത്തിട്ട് അധികകാലമായില്ല. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകളും നടന്നു. ഇപ്പോൾ ആർത്തവാവധി സംബന്ധിച്ച് ഒരു പുരുഷന്റെ വിമർശനത്തിൽ ട്വിറ്ററിൽ ചൂടേറിയ ചർച്ചയാണ്. ശമ്പളത്തോടെയുള്ള ആർത്തവാവധികൾ സ്ത്രീകൾക്ക് അനുവദിക്കരുതെന്നാണ് ട്വിറ്റർ യൂസറായ ഡോ. പ്രശാന്ത് മെശ്രാമിന്റെ ആവശ്യം. 

പെൺകുട്ടിയോട് കാമുകന്റെ വ്യത്യസ്തമായ പ്രണയാഭ്യർഥന; കയ്യടിച്ച് സോഷ്യൽ മീഡിയ

‘ശമ്പളത്തോടു കൂടിയുള്ള മെറ്റേണിറ്റി ലീവ്, ശമ്പളത്തോടു കൂടിയുള്ള ആർത്തവ അവധി. സ്ത്രീകൾ ഫേവർചെയ്യുകയാണ്. അവർ ജോലി ചെയ്യുന്നില്ല.’– എന്നാണ് പ്രശാന്ത് മെശ്രാം കുറിച്ചത്. ട്വീറ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും എത്തി. ഇത്രയും ഇടുങ്ങിയ ചിന്താഗതി അരുതെന്നാണ് ഭൂരിഭാഗവും വിമർശിച്ചത്. ആർത്തവ സമയത്ത് സ്ത്രീകൾ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിടുന്നുണ്ടെന്ന രീതിയിലും കമന്റുകൾ എത്തി. 

യുവതിയുടെ സ്വകാര്യഭാഗത്ത് തറച്ച വെടിയുണ്ട നീക്കം ചെയ്തു; ആദ്യത്തെ സംഭവമെന്ന് മെഡിക്കൽ റിപ്പോർട്ട്

ഗർഭപാത്രം ഇല്ലെങ്കിൽ അഭിപ്രായം പറയരുത് എന്നാണ് വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. എന്നാൽ ഇത് തന്റെ കമ്പനിയാണെന്നും ഇവിടെ അഭിപ്രായം പറയുന്നത് താനാണെന്നുമായിരുന്നു പോസ്റ്റിട്ട പ്രശാന്ത് മെശ്രാമിന്റെ മറുപടി. ‘ഈ വ്യക്തിയുടെ ചുറ്റിലുമുള്ള സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമായിരിക്കും.’– എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന മറ്റൊരു കമന്റ്. ‘നിങ്ങൾക്കു ജോലി നൽകിയ വ്യക്തി ഈ പോസ്റ്റ് കാണുന്നുണ്ടെങ്കിൽ ഇനി ഒരിക്കലും ഒരു മാനേജരുടെ ചുമതല നിങ്ങൾക്കു നൽകില്ല.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Man's views on menstrual leave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS