വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയിലൂടെ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഇപ്പോൾ തന്റെ വസ്ത്രം കാരണം ഒരു ചായകുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് താരം. ചായകുടിക്കാൻ ബുദ്ധിമുട്ടുന്നതിന്റെ വിഡിയോ ഉർഫി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
‘ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ’ എന്ന കുറിപ്പോെടയാണ് താരം വിഡിയോ പങ്കുവച്ചത്. കാറിലെ സീറ്റിൽ ഇരിക്കുന്ന ഉർഫിയില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. മുൻവശം ബാരിക്കേഡ് പോലെയുള്ള വസ്ത്രമാണ് ഉർഫി ധരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേർക്കാൻ സാധിക്കുന്നില്ല. ഒടുവിൽ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് ചായകുടിക്കുന്നത്.
ഏതാനും മണിക്കൂറുകൾക്കു മുൻപ് പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഒരു സ്ട്രോ ഉപയോഗിച്ചാൽ എളുപ്പത്തിൽ ചായ കുടിക്കാം.’– എന്നായിരുന്നു ഒരു കമന്റ്. എങ്ങനെയാണ് ചൂടുള്ള ചായയിൽ സ്ട്രോ ഉപയോഗിക്കുന്നത് എന്നായിരുന്നു ഉർഫിയുടെ മറുപടി. ‘എല്ലാവരെയും ചിരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്.’– എന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Uorfi Javed's dress gets in the way of her drinking tea.