പണം സമ്പാദിക്കുന്നതിനായി വ്യത്യസ്തമായ വഴികൾ സ്വീകരിക്കുന്നതു പതിവാണ്. എന്നൽ വിചിത്രമായ ചിലരീതികൾ സ്വീകരിക്കുന്നവർ വിരളമാണ്. അക്കൂട്ടത്തിൽ ഒരാളാണ് ലത്തീഷ ജെയിംസ് എന്ന യുവതി. കടങ്ങൾ വീട്ടുന്നതിനായി ഉമിനീർ വിൽക്കുകയാണ് ലത്തീഷ. മാസം 41 ലക്ഷം വരെ സമ്പാദിക്കുന്നതായും ലത്തീഷ പറഞ്ഞു.
ബയോമെഡിക്കൽ വിദ്യാർഥിയായിരുന്നു ലത്തീഷ. അതോടൊപ്പം ചെലവുകൾ നേരിടുന്നതിനായി പാർട്ട്ടൈം ആയി ജോലിയും ചെയ്തു ലത്തീഷ. അങ്ങനെയാണ് തന്റെ ഉമിനീർ ചെറിയ കുപ്പിയിലാക്കി ലത്തീഷ വിൽക്കാൻ തുടങ്ങിയത്.
ഉമിനീര്‍ മാത്രമല്ല, നഖവും ഉപയോഗിച്ച ബെഡ്ഷീറ്റും വരെ ലത്തീഷ വിൽക്കുന്നുണ്ട്. 31000 രൂപ മുതൽ 1.5 ലക്ഷം വരെ വില ലഭിക്കുന്നുണ്ട്. ലാഭം ലഭിക്കാൻ തുടങ്ങിയതോടെ ലത്തീഷ പഠനവും പാർട്ട് ടൈം ജോലിയും ഉപേക്ഷിച്ചു. ഇപ്പോൾ മുഴുവൻ സമയവും ഉമിനീർ തുപ്പുന്നതിനു വേണ്ടി മാറ്റിവച്ചിരിക്കുകയാണ് ലത്തീഷ. ഇതുവരെ തനിക്കുള്ള കടവും താൻ വീട്ടി എന്നും പുതിയ ഒരു ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അവൾ പറയുന്നു. നാല് വർഷമായി താൻ ഈ ജോലി ചെയ്യുന്നുണ്ട് എന്നും ലതീഷ പറയുന്നു.
English Summary: Woman Earns 41 Lakh Per Month