അക്ഷയുമായുള്ള ബന്ധം പിരിഞ്ഞതോടെ തകർന്നു, ഞാൻ തൊഴിൽരഹിതയായി: രവീണ

akshay-raveena
Image Credit∙ Raveena Tandon/ Instagram
SHARE

അക്ഷയ്കുമാറുമായുള്ള ബന്ധം പിരിഞ്ഞതോടെ തകർന്നുപോയെന്ന  വെളിപ്പെടുത്തലുമായി ബോളിവുഡ് താരം രവീണ ഠണ്ഡൻ. വിഷാദത്തിലേക്കു വീഴാതെ പുതിയ ജീവിതം കെട്ടിപ്പടുത്ത രവീണയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് ആരാധകർ വിഡിയോ പങ്കുവയ്ക്കുന്നത്. അക്ഷയുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോൾ സിനിമകൾ കുറഞ്ഞു. തൊഴിൽരഹിതയായിരുന്ന താൻ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും രവീണ പറയുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ കാറുമടുത്ത് ലോങ്ഡ്രൈവിനു പോകുമായിരുന്നു എന്നും രവീണ വ്യക്തമാക്കി. 

‘ഒരിക്കൽ രാത്രി യാത്രയ്ക്കിടെ മുംബൈയിലെ ചേരിയിൽ താമസിക്കുന്നവരെ ഞാൻ കണ്ടു. ആ സമയത്ത് ദൈവം എന്നോട് അവരുടെ കഷ്ടപ്പാടുകളെ  കുറിച്ചു പറയുന്നതു പോലെ തോന്നി. ‘നീ മേഴ്സിഡസ് കാർ ഓടിച്ചു കൊണ്ടിരിക്കുകയാണ്. നിനക്ക് രണ്ടു കയ്യും കാലും ഉണ്ട്. ആളുകൾ നിന്നെ സുന്ദരി എന്ന് വിളിക്കുന്നു. നിനക്കു ഭക്ഷണം വിളമ്പിത്തരാൻ വരെ ആളുകൾ ഉണ്ട്. നീ വീട്ടിൽ തിരിച്ചു പോകണം. എസി ഓണാക്കി കിടന്നുറങ്ങണം.പക്ഷേ, ചേരിയിലെ ജീവിതം അങ്ങനെയല്ല. മദ്യപിച്ചെത്തിയ ഒരാൾ ഭാര്യയെ തല്ലുന്നു. അവരുടെ കുഞ്ഞ് വീടിനു പുറത്തു നിൽക്കുന്നു. മഴവെള്ളം അകത്തു പ്രവേശിക്കുന്നതു തടയാനായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡ് മറയ്ക്കാൻ ശ്രമിക്കുകയാണ് ഒരു സ്ത്രീ.’ ഇതായിരുന്നു ദൈവം എന്നോടു പറഞ്ഞത്. ഇതോടെ എന്റെ ചിന്താഗതി മാറി. എന്റെ ജീവിതത്തിൽ എന്താണ് ഇല്ലാത്തത്? ഞാൻ എന്തിനാണ് കരയുന്നത്? എന്ന് ഞാൻ എന്നോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.’– രവീണ പറഞ്ഞു. 

1994ൽ പുറത്തിറങ്ങിയ ‘മേം ഖിലാഡി തു അനാരി’, 1994ൽ പുറത്തിറങ്ങിയ ‘മൊഹ്റ’ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് പ്രണയത്തിലായ അക്ഷയ്‌‌യും രവീണയും തമ്മിൽ വിവാഹ നിശ്ചയം വരെ നടന്നതാണ്. 1995ലായിരുന്നു അത്. കുറച്ചുകാലം ഇരുവരും ഒരുമിച്ച് താമസിച്ചു. എന്നാ്ല‍ ബന്ധം വിവാഹത്തിലെത്താതെ ഇരുവരും വേർപിരിഞ്ഞു. 

English Summary: Raveena Tandon In Tears Over 'Broken Engagement' With Akshay Kumar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA