ADVERTISEMENT

ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയ്ന്റിനെ പോലെ മുഖം മാറ്റി മേക്കപ്പ് ആർട്ടിസ്റ്റായ യുവതി. മേക്കപ്പിലൂടെയാണ് യുവതി ബ്രയ്ന്റിനെ പോലെ രൂപമാറ്റം നടത്തിയത്. ടിക് ടോക്കിൽ പങ്കുവച്ച വിഡിയോയ്ക്കു വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും എത്തി. 

 

@easy_baobo എന്ന ടിക് ടോക്ക് അക്കൗണ്ടിലാണു  വിഡിയോ എത്തിയത്. പിന്നീട് ഡെയ്‌ലി ലൗ‍ഡ് എന്ന ട്വിറ്റർ പേജിലും വിഡിയോ എത്തിയിരുന്നു. മൂക്കിലും താടിയിലുമെല്ലാം മേക്കപ്പിട്ടാണ് യുവതി കോബി ബ്രയ്ന്റിനെ പോലെയാകുന്നത്. ത്വക്കിന്റെ നിറത്തിന്റെ പേരിൽ ഒരു വ്യക്തിയെ പരിഹസിക്കുന്ന രീതിയാണ് ഇത്. യുവതി വർണവിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന രീതിയിലാണ് വിമർശനം ഉയർന്നത്. 

 

ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ യുവതിയുടെ കഴിവിനെ പ്രശംസിക്കുന്ന രീതിയിലും കമന്റുകൾ എത്തി. ‘ജനങ്ങൾ സ്വാഭാവികമായും ഇതിനെ എതിർക്കും. പക്ഷേ, ഇത് വളരെ പ്രചോദനം നൽകുന്ന ഒരു ആർട്ട് വർക്കാണ്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘യഥാർഥത്തിൽ വർണവിവേചനമാണിത്.’– എന്ന രീതിയിലും കമന്റുകൾ എത്തി. ലോസാഞ്ചലസ് ലേക്കേഴ്സിനു വേണ്ടിയാണ് കോബി ബ്രയ്ന്റ് കളിച്ചിരുന്നത്. 2020 ജനുവരി 26നുണ്ടായ ഹെലികോപ്ടർ അപകടത്തിൽ അദ്ദേഹം മരിച്ചു.  

 

English Summary: Woman transforms herself into Kobe Bryant using makeup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com