'ഞാൻ പോരാടിയത് അർബുദത്തിനോട്'; സ്തനങ്ങള്‍ നീക്കം ചെയ്തെന്നു വെളിപ്പെടുത്തി ടെലിവിഷൻ അവതാരക

anne-diamond
ആനി ഡയമണ്ട്. Image Credit:twitter/DEADLINE
SHARE

തനിക്ക് സ്തനാർബുദം ആയിരുന്നെന്ന വിവരം വെളിപ്പെടുത്തി ബ്രിട്ടിഷ് മാധ്യമപ്രവർത്തകയായ ആനി ഡയമണ്ട്. ബ്രിട്ടിഷ് മീഡിയയായ ജിബി ന്യൂസിലെ അവതാരകയാണ് 68കാരിയായ ആനി ഡയമണ്ട്. ഒരു ഇന്റർവ്യുവിന് ഇടയിലാണ് തന്റെ രോഗത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയുമുള്ള വിവരങ്ങൾ പങ്കുവെച്ചത്. ഇവിടെയുള്ള ഒരുപാട് സ്ത്രീകളെപ്പോലെ ഞാനും ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ആനി പറഞ്ഞു.

' ഞാൻ കുറച്ച് നാളുകളായി ചികത്സയിലായിരുന്നു. ഇതിനിടെ ഒരുപാട് കഷ്ടപ്പെട്ടു', ചികത്സയുടെ ഭാഗമായി തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തുവെെന്നും ക്യാൻസറിന് എതിരെയുള്ള തന്റെ പോരാട്ടമായിരുന്നു ഇതെന്നുമാണ് ഈ വിഷയത്തിൽ ആനി ഡയമണ്ട് പറഞ്ഞത്. ' 9 മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് താൻ ആദ്യം കടന്നു പോയത്, പക്ഷേ ക്യാൻസർ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല',ആനി പറയുന്നു. ധാരാളം ആരാധകരുള്ള ടെലിവിഷൻ അവതാരികയാണ് ആനി. 

കുഞ്ഞായിരിക്കുമ്പോൾ തന്നെ മകൻ മരിച്ചതോടെ കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ക്യാമ്പെയിനുകൾ സംഘടിപ്പിക്കുന്നതിൽ ആനി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഏവർക്കും പ്രിയപ്പെട്ട മാധ്യമപ്രവർത്തകരിൽ ഒരാളാണ് ആനി ഡയമണ്ട്.

Content Summary: British Journalist, Anne Daimond reveals she has Breast Cancer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS