ADVERTISEMENT

സാധാരണ 9-5 ജോലിയോടുള്ള അതൃപ്തി ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യമാണെങ്കിൽ അവർ അതിരാവിലെ തന്നെ എഴുന്നേറ്റ് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി, ആഹാരമുണ്ടാക്കി, കുട്ടികളുണ്ടെങ്കിൽ സ്കൂളിൽ പറഞ്ഞയക്കാനുള്ള തിരക്കും ഒക്കെയായി ഒരു ബഹളമായിരിക്കും. എല്ലാം കഴിഞ്ഞ് ബസിലോ ട്രെയിനിലോ, സ്വന്തം വാഹനത്തിലോ ഒക്കെ ഒരുവിധം ഓടിപ്പിടിച്ച് ജോലിയ്ക്ക് കയറുന്നവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ ചെലവഴിക്കുന്ന തൊഴിലിടം ചിലപ്പോൾ പലപ്പോഴും ഇഷ്ടമില്ലാത്തൊരു സ്ഥലമായി മാറാറുണ്ട്. ഈയടുത്ത് നടത്തിയ ഒരു സർവേ പ്രകാരം മൂന്നിലൊന്ന് അമേരിക്കക്കാരും അവരുടെ ജോലിയിൽ അതൃപ്തി രേഖപ്പെടുത്തുന്നുണ്ടത്രേ. അതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് വസ്തുത.ജോലി ഉപേക്ഷിക്കാനുള്ള സാഹചര്യമില്ലാത്തവർ ആ ജോലി പതിയെ ആസ്വദിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതിനാൽ നിങ്ങളുടെ 9-5 ജോലിയെ എങ്ങനെ സ്നേഹിക്കാം എന്ന് നോക്കാം. 

ജോലിയോടുള്ള അസംതൃപ്തി നിങ്ങളുടെ തൊഴിൽ ജീവിതത്തെ മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തെയും ബാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പരിഹാരം ജോബ് ക്രാഫ്റ്റിംഗ് എന്ന ആശയമാണ്. 2010-ൽ ഒരു ഗവേഷണ പ്രബന്ധത്തിൽ രണ്ട് മനഃശാസ്ത്രജ്ഞർ  അവതരിപ്പിച്ച ആശയമാണിത്. 

മൂന്ന് ലിസ്റ്റുകൾ ഉണ്ടാക്കുക

∙നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് എന്താണ് ഇഷ്ടം, എന്താണ് നിങ്ങളെ അലട്ടുന്നത്, നിങ്ങളുടെ റോളുമായി ബന്ധമില്ലാത്തതാണെങ്കിൽപ്പോലും, ജോലിയിൽ എന്താണ് ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിയുക.

∙ ചെറിയ മാറ്റങ്ങളിലൂടെ വേണം മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ. ചില മാറ്റങ്ങൾക്ക് നിങ്ങളുടെ ബോസിന്റെ പിന്തുണ ആവശ്യമായി വന്നേക്കാം, എന്നാൽ പലതും സ്വതന്ത്രമായി നടപ്പിലാക്കാൻ കഴിയും.

∙ ഇനി അവ കണ്ടെത്തിക്കഴിഞ്ഞാൽ അതിൽ സർഗ്ഗാത്മകത പുലർത്തുകയും മാറ്റങ്ങൾ എങ്ങനെ സന്തോഷം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പരിഗണിക്കുക. നിങ്ങൾ പുതിയ മെച്ചപ്പെടുത്തലുകൾ വരുത്തുമ്പോൾ,അത് ജോലിയിൽ എത്രത്തോളം പുരോഗതി കൊണ്ടുവരുന്നുണ്ടെന്ന് നോട്ട് ചെയ്തുവയ്ക്കുക. 

Read also: 'അയ്യോ, ഇന്ത്യക്കാരി ആയിരുന്നോ? കണ്ടാല്‍ പറയില്ല!' ജപ്പാനിൽ നിന്നും 6 ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ യുവതി

തൊഴിലിടത്തിലെ സൗഹൃദങ്ങൾ 

ജോലിസ്ഥലത്ത് മിക്കപ്പോഴും നമുക്ക് തീരെ ഇഷ്ടമില്ലാത്തവർ ജോലി ചെയ്യുന്നുണ്ടാകും. അവരെ മാറ്റാനോ നമുക്ക് മാറാനോ ചിലപ്പോൾ ഒരു വഴിയുമുണ്ടാവുകയുമില്ല. അങ്ങനെയുള്ളപ്പോൾ അവരെ അവഗണിക്കാതെ പറ്റുന്നതുപോലെ ആ ബന്ധം മെച്ചപ്പെടുത്തിയെടുക്കാൻ ശ്രമിക്കാം. സഹപ്രവർത്തകരുമായി മികച്ച കണക്ഷനുകൾ കെട്ടിപ്പടുക്കുന്നത് ജോലിയിൽ നിങ്ങൾക്ക് സംതൃപ്തി കണ്ടെത്താൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ്. നല്ലൊരു സുഹൃത്ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചാൽ ഒരിക്കലും തൊഴിലിടം ബോറടിപ്പിക്കില്ല. സഹപ്രവർത്തകരെ കുറിച്ച് കൂടുതലറിയാനും അവർക്ക് വേണ്ട സഹായങ്ങൾ നിങ്ങളെ കൊണ്ട് ആവുംവിധം ചെയ്യാനും അവരുടെ  ലക്ഷ്യങ്ങൾ നേടാൻ അവരെ സഹായിക്കുകയും ചെയ്യാം. സംഭാഷണത്തിലൂടെ സഹപ്രവർത്തകരെ കൂടുതൽ നന്നായി അറിഞ്ഞ്, അവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സാധിക്കും. 

ജോലിയിൽ സംതൃപ്തി നൽകുന്ന ഘടകങ്ങൾ നിങ്ങളുടെ ജോലി ചെയ്യാത്ത സമയത്തിന് അത്യന്താപേക്ഷിതമാണെന്ന് മറക്കരുത്. നിങ്ങളുടെ ജോലി നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്, എന്നാൽ അത് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഒരേയൊരു ഉറവിടമല്ല. മറിച്ച് നിങ്ങളുടെ വ്യക്തിപരമായ ജീവിതം, ഹോബികൾ, ജോലിക്ക് പുറത്തുള്ള ബന്ധങ്ങൾ എന്നിവയും പ്രധാനമാണ്. ജോലിയുടെ അതൃപ്തിയുമായി പലരും പോരാടുന്ന ഈ ലോകത്ത്, ജോലിയെ വെറുക്കുന്നതിനുപകരം സ്നേഹിക്കാനുള്ള വഴികൾ കണ്ടെത്തുകയും കാര്യങ്ങൾ നിങ്ങളുടെ കൈകളിൽ നിന്നും വിട്ടുപോകാതെ നോക്കേണ്ടതും നിർണായകമാണ്. ജോബ് ക്രാഫ്റ്റിംഗ് പരിശീലിക്കുന്നതിലൂടെ, സഹപ്രവർത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ തൊഴിലിടം കൂടുതൽ ആസ്വാദ്യകരമാക്കുക, ശമ്പളം മാത്രം നോക്കാതെ സ്വയം പൂർത്തികരണത്തിലൂള്ള മാർഗ്ഗമായി ജോലിയെ കാണുക എന്നി വഴികളിലൂടെ നിങ്ങൾക്ക് ജോലിയിൽ  നിന്നുള്ള തിക്താനുഭവങ്ങൾ ഒഴിവാക്കാനാകും.ജോലിസ്ഥലത്തെ നിങ്ങളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിന്റെ മറ്റ് മേഖലകളിലേയ്ക്കു കൂടി വ്യാപിച്ച് നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഓർക്കുക.

Content Summary: How to make you work life better

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com