ADVERTISEMENT

പൂജാപുഷ്പങ്ങളിൽ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ്. വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർത്ഥത്തിൽ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനമാണ്  തുളസീ ദളങ്ങൾ .

 

സർവേശ്വരന്മാർ കുടികൊള്ളുന്ന തുളസിയുടെ ചുവട്ടിൽ  ദീപം തെളിച്ചു ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്. പ്രഭാതത്തിലും സന്ധ്യസമയത്തും മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും  തുളസിത്തറയിൽ ദീപം തെളിയിക്കുന്നതും അഷ്‌ടൈശ്വര്യങ്ങൾക്കു കാരണമാകുമെന്നാണ് വിശ്വാസം .

 

പ്രദക്ഷിണം വയ്ക്കുമ്പോൾ താഴെപറയുന്ന മന്ത്രം ജപിക്കാം

 

"പ്രസീദ തുളസീ ദേവി

പ്രസീദ ഹരി വല്ലഭേ

ക്ഷീരോദമഥനോദ്ഭൂതേ തുളസീ

ത്വം നമാമ്യഹം"

 

 വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ  ദശാകാലങ്ങളുള്ളവര്‍  തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്.പൂജയ്ക്കായോ  ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളു. തുളസി നുള്ളുന്നത് പകല്‍ സമയത്ത്  കിഴക്കോട്ട് തിരിഞ്ഞുവേണം . കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com