ADVERTISEMENT

വിവാഹാലോചനകൾ ധാരാളം വരുന്നു. ഒന്നും ശരിയാകുന്നില്ല എന്ന് രക്ഷിതാക്കൾ സാധാരണയായി  പറയാറുണ്ട്.

എന്നാൽ വിവാഹം നടക്കാൻ രത്നജ്യോതിഷം രത്നം ധരിക്കാൻ നിർദേശിക്കുന്നു. തടസ്സങ്ങൾ നീങ്ങി വിവാഹം നടക്കാൻ വജ്രമാണു പൊതുവേ നിർദേശിക്കുന്നത്. എന്നാൽ ഏറെ വർഷമായി വജ്ര മോതിരവും മൂക്കുകുത്തിയും ഒക്കെ ധരിക്കുന്നുണ്ട് എന്നിട്ടും വിവാഹം നടക്കുന്നില്ല എന്നാകും ഒരു കൂട്ടർക്ക് പറയാനുണ്ടാവുക. ജാതകത്തിൽ വിവാഹം, ഉദ്യോഗം, പിതാവ്, ഭാഗ്യം, ചെലവ്, യാത്ര, ആരോഗ്യം, ധനം, വിദ്യാഭ്യാസം, സഹോദരങ്ങൾ, വീട്, വാഹനം, മാതാവ്, ബന്ധുക്കൾ, മക്കൾ, സ്ഥാനമാനങ്ങൾ, മനസ്സ്, രോഗം, ശത്രുക്കൾ എതിർപ്പ് എന്നിവയെല്ലാം ഓരോ രാശിയെക്കൊണ്ടാണ് ചിന്തിപ്പിക്കുന്നത്. അപ്പോൾ ആ രാശിയിൽ നിൽക്കുന്ന ഗ്രഹം, ആ രാശിയുടെ അധിപനായ ഗ്രഹം (ഉദാഹരണം : ഏഴാം ഭാവം വിവാഹത്തിന്, അത് മിഥുന രാശി വിവാഹത്തിന്, അവിടെ ബലം കുറഞ്ഞ ചന്ദ്രൻ, ബുധൻ മിഥുനത്തിൽ ബലവാൻ. ) ഇത്തരം സന്ദർഭങ്ങളിൽ  ചന്ദ്രനെ ബലപ്പെടുത്താനുള്ള രഗ്നമായ മുത്ത്, ചന്ദ്രകാന്തം എന്നിവ ധരിച്ചാലാകും വിവാഹം നടക്കുക. 

ശുക്രന് ബലക്കുറവുണ്ടെങ്കിൽ അതിനു  വജ്രം ധരിച്ചാൽ ഗുണമാകും എന്ന് ജാതകം കൊണ്ട് മനസിലാക്കിയാൽ മാത്രം ധരിച്ചാൽ മതി.

കുഴപ്പം ഉണ്ടാക്കിയ ഗ്രഹത്തിന് വേണ്ടിയല്ല രത്നം ധരിക്കേണ്ടത്. അത് പരിഹരിക്കുന്ന ഗ്രഹത്തിന്റെ രത്നമാണ് അണിയേണ്ടത് . ഹൃദ്രോഗം വരാൻ  ശനിയുടെ ദൃഷ്ടി  കാരണമായേക്കും  എന്നാണ് ജ്യോതിഷം പറയുന്നത്. സൂര്യനാണ് ഹൃദയകരകനായ ഗ്രഹം. സൂര്യന്റെ രത്നമാണ്  ഇവിടെ നിർദ്ദേശിക്കേണ്ടത്.

രണ്ടു രത്നങ്ങൾ ധരിക്കുമ്പോൾ ഒന്ന് നെഗറ്റീവും മറ്റൊന്ന് പോസിറ്റിവും ആണെങ്കിൽ ഒരു ഫലവും ഉണ്ടാകില്ല. ഒന്നിലധികം ഗ്രഹങ്ങളുടെ ദോഷം ഉണ്ടെങ്കിൽ നവരത്നം ആണ് ഉത്തമം. നവരത്നം ഒരു മൾട്ടിവിറ്റമിൻ പോലെ ആണ്. അത് എല്ലാ ഗ്രഹങ്ങളെയും ബലപ്പെടുത്തുന്നു. അതിനാൽ ഒരിക്കലും ദോഷം ഉണ്ടാകില്ല. ഗുണം മാത്രമേ ഉണ്ടാകൂ.

പെട്ടെന്ന് ഫലം ഉണ്ടാകാൻ ഒറ്റ കല്ലാണ് ഉത്തമം. പഠിച്ചാൽ മറന്നു പോകുന്ന കുട്ടിക്ക് ബുദ്ധിയുണ്ടാകാനുള്ള മരതകം അല്ല ധരിക്കേണ്ടത്. ആ  കുട്ടിക്ക് ചന്ദ്രകാന്തമോ, മുത്തോ ആണ് നല്ലത്.

ഇങ്ങനെ ഓരോ രാശിയെയും ഭാവത്തിനെയുംക്കുറിച്ചും അതിലെ ഗ്രഹങ്ങളുടെ സ്ഥിതി, ബലാബലം ഒക്കെ ചിന്തിച്ചു വേണം രത്നം നിർദ്ദേശിക്കാനും തിരഞ്ഞെടുക്കാനും. നല്ല രത്നങ്ങൾക്ക് നല്ല ഫലം ഉണ്ടാകും. കൃതൃമ രത്നങ്ങൾക്ക് ഫലം കുറവാണ്. നിറം കൊടുക്കുന്ന രത്നങ്ങൾക്കും ഗുണം കുറയുന്നതായാണ് കണ്ടു വരുന്നത്. 

സർക്കാർ ജോലി കിട്ടാനും വിദേശത്തു ഉദ്യോഗം ലഭിക്കാനും ആഗ്രഹം പോലെ വിവാഹം നടക്കാനും സന്തോഷകരമായ ദാമ്പത്യം ഉണ്ടാകാനും അനുയോജ്യമായ  രത്നം ധരിച്ചാൽ ഫലം ഉണ്ടാകും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Best Gemstones For Heal Your Marriage Related Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com