വജ്രം ഇങ്ങനെ ധരിച്ചാൽ സന്തോഷകരമായ ദാമ്പത്യ ജീവിതം ഉറപ്പ്
Mail This Article
വജ്രം ശുക്ര ഗ്രഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഏറ്റവും കാഠിന്യമായ രത്നമാണ് ഇത്. തടസങ്ങൾ മാറി വിവാഹം വേഗം നടക്കാനും വിവാഹബന്ധം ദൃഢമാകാനും ഇത് ധരിക്കാം. ശുക്രന്റെ ആനുകൂല്യങ്ങൾ മെച്ചപ്പെടാനും ശുക്രദശാകാലം നന്നാവാനും ഇത് ധരിക്കുന്നത് വളരെ ഉത്തമമാണ്.
ശുക്രന്‍ ജാതകത്തിൽ നീചനായി നിൽക്കുന്നവർക്കും ചിങ്ങത്തിലോ കര്‍ക്കിടകത്തിലോ നില്‍ക്കുന്നവർക്കും വജ്രം ധരിച്ചാൽ ദോഷഫലങ്ങൾ മാറും. മൗഢ്യം, ശത്രു ഗ്രഹയോഗം, പാപഗ്രഹ യോഗം ഒക്കെ ഉളളവർ വജ്രം ധരിക്കുന്നത് മികച്ചഫലം നൽകും.
ജാതകത്തിൽ ഗുരുശുക്ര പരസ്പരം ദൃഷ്ടി ഉള്ളവർക്ക് വിവാഹതടസ്സം മാറുന്നതിനും വജ്രം ഉത്തമമമാണ്. എന്നാൽ ഈ ഗ്രഹസ്ഥിതി വരുന്നവർ വിവാഹ ശേഷം വജ്രം തുടർന്ന് ധരിക്കുന്നത് ചിലപ്പോൾ കുട്ടികൾ ഉണ്ടാവാൻ താമസം വരുത്താം. കാരണം വ്യാഴം ദേവ ഗുരുവും ശുക്രൻ അസുര ഗുരുവുമാണ്. അതായത് ഒന്ന് നെഗറ്റീവും മറ്റൊന്ന് പോസിറ്റീവുമാണ്. അതിനാൽ ഫലവും ന്യൂട്രൽ ആയി പോകും. ഇത്തരം സാഹചര്യങ്ങളിൽ ഒരു വിദഗ്ദ്ധ ജോത്സ്യന്റെ സേവനത്തോടെ അനിയോജ്യമായ രത്നം തുടർന്ന് ധരിക്കാം.
എങ്ങനെ ധരിക്കണം?
സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പ്ളാറ്റിനത്തിലോ വജ്രം ധരിക്കാം. മൂക്കുത്തി, കമ്മൽ, ലോക്കറ്റ്, മോതിരം, വള, നെക്ക്‌ലേസ് എന്നിങ്ങനെ ഏതു രൂപത്തിലും ധരിക്കാം. പുരുഷന്മാർ വലതുകൈയിലെ മോതിരവിരലിലും സ്ത്രീകൾ ഇടതു മോതിരവിരലും വെള്ളിയാഴ്ച സൂര്യൻ ഉദിച്ച ഒരു മണിക്കൂറിനകം ധരിച്ച് തുടങ്ങുക. ദേവീക്ഷേത്രത്തിൽ പൂജിച്ചു ധരിക്കുന്നത് ഉത്തമം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary : Benefits of Wearing Diamond