ADVERTISEMENT

ജ്യോതിഷ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും വിവാഹ സംബന്ധമായ ആവശ്യങ്ങൾക്കും, ഫാഷനായും വജ്രം (Diamond) ധരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന കാലമാണ്.സാധാരണ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതുപോലെ വജ്രാഭരണങ്ങൾ ധരിക്കുന്നത് നല്ലതല്ല. വജ്രാഭരണങ്ങൾ അഴുക്ക് പിടിക്കാതെ നോക്കണം. താഴെ വീഴാൻ പാടില്ല.

 

വജ്രാഭരണങ്ങൾ തമ്മിൽ കൂട്ടിമുട്ടി ഉരയാന്‍ പാടില്ല. കഠിനമായ വീട്ടുജോലികൾ ചെയ്യുമ്പോഴും പൂന്തോട്ട നിർമ്മാണം, കായികാഭ്യാസങ്ങൾ എന്നിവ നടത്തുമ്പോഴും വജ്രാഭരണം സൂക്ഷിച്ച് ഉപയോഗിക്കുകയോ തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്യുക. പാചക വസ്തുക്കള്‍, എണ്ണ, ഗ്രീസ് എന്നിവ വജ്രാഭരണത്തിൽ പുരണ്ടാൽ തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഡിറ്റർജന്റ് ഉപയോഗിച്ച് മൃദുവായ ബ്രഷ് കൊണ്ട് വൃത്തിയാക്കുക.

 

ഓപ്പൺ സെറ്റിംഗ് അതായത് ഇരുവശവും തുറന്ന രീതിയിൽ വജ്രം പതിപ്പിച്ച ആഭരണം ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. എന്നാൽ അടിവശം അടച്ച വജ്രാഭരണം ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കരുത്. ആഭരണത്തിന്റെ ഉള്ളിൽ ചൂട് വെള്ളം കയറാന്‍ ഇടയാക്കിയേക്കും.

 

വജ്രാഭരണങ്ങൾ സ്ഥിരമായി അണിയാതെ ഇരുന്നാൽ മങ്ങൽ വരും. അത്തരം ആഭരണങ്ങൾ തണുത്ത വെള്ളത്തിൽ ഡിറ്റർജന്റ് ചേർത്ത് വൃത്തിയാക്കി മൃദുവായ കോട്ടൺ തുണികൊണ്ട് ഒപ്പിയെടുത്ത് ഉണക്കി സംരക്ഷിക്കുക. വൃത്തിയുള്ള ആഭരണപെട്ടികളിൽ വജ്രാഭരണങ്ങൾ സൂക്ഷിച്ചുവയ്ക്കുക.

മഹാലക്ഷ്മി സാന്നിധ്യം ഉള്ള വസ്തു എന്ന് വിശ്വസിക്കപ്പെട്ട് പോരുന്ന വജ്രം ആദരവോടെ സൂക്ഷിച്ചുവയ്ക്കുക. അമൂല്യമായ വജ്രാഭരണത്തിനെ അമൂല്യമായി തന്നെ സംരക്ഷിക്കുക.

 

ജ്യോതിഷപരമായ ആവശ്യത്തിനായി വജ്രം ധരിക്കുന്നവർക്കും ഈ കാര്യങ്ങൾ ബാധകമാണ്. ശരിയായ സർട്ടിഫിക്കറ്റോടെ വജ്രാഭരണം വാങ്ങുക. സർട്ടിഫിക്കറ്റുകളും വജ്രത്തോടൊപ്പം സൂക്ഷിച്ച് വയ്ക്കുക. പുനർവിൽപന ആവശ്യമായി വന്നാൽ സർട്ടിഫിക്കറ്റ് ഒരു പ്രധാന ഘടകം ആണ്. ഒപ്പം ബില്ലുകളും ഭദ്രമായി സൂക്ഷിച്ചുവയ്ക്കുക.

 

ലേഖകൻ

ആർ. സഞ്ജീവ്കുമാർ പി.ജി.എ.

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്മെന്റ്, തൈക്കാട് പി.ഒ.

തിരുവനന്തപുരം 695014

ഫോൺ: 8078908087, 9526480571

E-mail: jyothisgems@gmail.com

 

English Summary : Significance of Diamond  Jewellery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com