ചൊവ്വയെ പ്രതിനിധീകരിക്കുന്ന രത്നം, എന്നാൽ ചൊവ്വാദോഷം ഉള്ളവർ പവിഴം ധരിക്കാമോ?

Mail This Article
കടലിലെ പവിഴപ്പുറ്റിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. അതുകൊണ്ടുതന്നെ ഇത് ഒരു ഓർഗാനിക് രത്നമാണ്. പണ്ടുമുതലേ സ്ത്രീകൾ പവിഴമാല ധരിക്കുന്നത് പതിവാണ്. ഗൗഡ സാരസ്വത ബ്രാഹ്മണ സ്ത്രീകൾക്ക് താലിമാലയിൽ നിർബന്ധമായും പവിഴമുണ്ടായിരിക്കണം.ദേവ സൈന്യാധിപനായ ചൊവ്വയെ പ്രതിനിധീകരിക്കുന്ന രത്നമാണിത്. ജാതകത്തിൽ ചൊവ്വയ്ക്ക് ബലക്കുറവുണ്ടെങ്കിൽ ഈ രത്നം ധരിക്കാം. അതേസമയം ചൊവ്വ ദോഷ സ്ഥാനത്തോ ശനിയുമായി യോഗം ചെയ്തോ നിൽക്കുകയാണെങ്കിൽ ഇത് ധരിക്കുന്നത് ദോഷമായി വരാം.
സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്കും വൈദ്യുതി, അഗ്നി, ശസ്ത്ര അസ്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർക്കെല്ലാം ഈ രത്നം ധരിക്കാം. മെഡിക്കൽ സർജൻ ഇത് ധരിക്കുന്നത് ഗുണകരമാണ്. പ്രായം ചെന്നവർ ഇത് ധരിച്ചാൽ അവർക്ക് കൂടുതൽ ഉന്മേഷവും ഉത്സാഹവും ഉണ്ടാവുന്നതാണ്. അപകടങ്ങളിൽ നിന്ന് രക്ഷനൽകുകയും ചെയ്യും. സാമ്പത്തിക പുരോഗതി കൈവരിക്കാനും ഇത് ഗുണകരമാണ്.
ചൊവ്വാദോഷം ഉള്ളവർ ഒരു കാരണവശാലും പവിഴം ധരിക്കാൻ പാടില്ല. ചൊവ്വ ദശാകാലം മെച്ചമാക്കാൻ ഇത് ധരിക്കാം. അധികം വിലയില്ലാത്ത സെമി പ്രഷ്യസ് സ്റ്റോൺ ആണ് പവിഴം. തേയ്മാനം സംഭവിക്കുന്ന രത്നമാണിത്. സ്ഥിരമായി ധരിക്കുന്നതുകൊണ്ട് ഇതിന്റെ ശോഭ നഷ്ടപ്പെടാൻ ഇടയുണ്ട്. അതിനാൽ തിളക്കം ഉണ്ടാവാൻ ഇടയ്ക്ക് അല്പം എണ്ണതൊട്ടു തടവാം. പവിഴം അഴിച്ചു വയ്ക്കുമ്പോൾ കഴുകിത്തുടച്ച് വേണം വയ്ക്കാൻ. വിയർപ്പോടു കൂടി ഒരു കാരണവശാലും അഴിച്ചു വെക്കരുത്.
Content Summary: Astrological Benefits of Wearing Red Coral Stone