യാത്രാപ്രേമികളുടെ കൈരേഖ ഇങ്ങനെയോ ?

palmistry-845
SHARE

ജീവരേഖ അഥവാ ആയുർരേഖ സൂചിപ്പിക്കുന്നത് ജീവിത ദൈർഘ്യമല്ല മറിച്ച് ജീവിതത്തിന്റെ മേന്മയും ശൈലിയും രീതിയുമൊക്കെയാണ്.  ജീവരേഖയുടെ ആകൃതിക്കനുസൃതമായി ഫലങ്ങൾ വ്യത്യസ്തമായിരിക്കും. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും.

ചന്ദ്രനിലെത്തി നിൽക്കുന്ന ജീവരേഖ

Travellers-Hand-1

അസ്വസ്ഥനായ ഒരു ഡ്രൈവറുടെ മനസ്സ് മാറിക്കൊണ്ടിരിക്കുന്നു. അസ്വസ്ഥമായ, ചപലമായ ഈ മനസ്സ് നമ്മെ പരിചയമുള്ള സ്ഥലങ്ങളിൽ നിന്നും മേഖലകളിൽ നിന്നും തെന്നിമാറി പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. യാത്രകൾക്കായി വെമ്പുന്ന നിങ്ങളുടെ രണ്ടാമത്തെ വീട് റോഡായിരിക്കും. ഇത്തരത്തിലൊരു തോന്നലിനെ കയറൂരിവിട്ടാൽ സ്വന്തം രാജ്യത്തേയും ആൾക്കാരേയും പരിചയപ്പെട്ട ചുറ്റുപാടുകളുമൊക്കെ ത്യജിച്ച് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാൻ ശക്തമായ പ്രേരണ ഉണ്ടാകുമെന്നുള്ളത് നിശ്ചയമാണ്. യാത്രാഭ്രാന്തന്മാരുടെ കൈകളിൽ ഇത്തരം ജീവരേഖ ഞാൻ പല തവണ കണ്ടിട്ടുണ്ട്.

വീട്ടിൽ തിരികെ എത്താൻ വെമ്പുന്ന മനസ്സ്

travellers-hand-2

അറ്റം വളഞ്ഞ് ശുക്രമണ്ഡലത്തിലേക്കു തിരിയുന്ന ജീവരേഖ കാണുക. ഇങ്ങനെയുള്ള കൈകൾ ആ വ്യക്തിക്കു സ്ഥലങ്ങളോടും ജനവിഭാഗങ്ങളോടുമുള്ള അഭിനിവേശത്തെ സൂചിപ്പിക്കുന്നു. സഞ്ചാരികൾക്കും പര്യവേക്ഷകർക്കും ഇത്തരം കൈകൾ ഉള്ളതായി കണ്ടിട്ടുണ്ട്. പക്ഷേ എവിടെപ്പോയാലും തിരികെ വീട്ടിലെത്താന്‍ വെമ്പുന്നവരാണിവർ. നാട്ടിലെങ്ങും പുറത്തും ഓടിനടക്കുമ്പോഴും വീടിന്റെ സുരക്ഷിതത്വവും ബാല്യത്തിന്റെ നിറപ്പകിട്ടാർന്ന അനുഭവങ്ങളും മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇത്തരക്കാർ.

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ