ADVERTISEMENT

ജീവരേഖ അഥവാ ആയുർരേഖ സൂചിപ്പിക്കുന്നത് ജീവിത ദൈർഘ്യമല്ല മറിച്ച് ജീവിതത്തിന്റെ മേന്മയും ശൈലിയും രീതിയുമൊക്കെയാണ്.  ജീവരേഖയുടെ ആകൃതിക്കനുസൃതമായി ഫലങ്ങൾ വ്യത്യസ്തമായിരിക്കും.

 

hand-1

ജീവരേഖയ്ക്ക് കരുത്തുപകരുന്ന അകത്തെ രേഖ

 

hand-2

 

പരമരഹസ്യമായി സൂക്ഷിക്കപ്പെടുന്ന സ്വകാര്യബന്ധങ്ങൾ ആണ് ജീവരേഖയ്ക്കുള്ളിലായി കാണുന്ന നേർത്തരേഖ സൂചിപ്പിക്കുന്നത്. ഈ ബന്ധം മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കാൻ നിങ്ങൾ നന്നായി പാടുപെടും. അന്ധമായ ആസക്തിയോ പ്രണയമോ നിങ്ങളുടെ വിവേചനശേഷിയെയും ബുദ്ധിയെയും തകരാറിലാക്കി ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കും. ചെയ്യുന്ന പ്രവൃത്തിയുടെ യുക്തിഹീനത മനസ്സിലാക്കി മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം.

hand-3

 

 

hand-4

ജീവരേഖയ്ക്കുള്ളിൽ കാണുന്ന നേർത്ത സമാന്തര രേഖകൾ

 

hand-5

 

ജീവരേഖയ്ക്കുള്ളിലായി സമാന്തരമായി കാണപ്പെടുന്ന നന്നായി തെളിഞ്ഞു കാണുന്ന രേഖകൾ വൈകാരികാധിക്യത്തെയും പെട്ടെന്ന് ദുഃഖത്തിനടിപ്പെടുന്ന പ്രവണതയെയും സൂചിപ്പിക്കുന്നു. അത്യധികമായ താൽപര്യവും ആസക്തിയും അഭിവാഞ്ഛയുമൊക്കെ വെറുപ്പും കഠിനമായ നീരസവുമൊക്കെ ആയി മാറുന്നതിന് അധികസമയമൊന്നും വേണ്ട. പ്രതികാരദാഹം നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ നശിപ്പിക്കും. ജീവിതത്തിലെ വളരെ ലളിതമായ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ നിങ്ങൾ അശക്തനാകും. നേരെ മറിച്ച് ലൈംഗികാസക്തിയും പൊട്ടിത്തെറിക്കാനുള്ള വെമ്പലുമൊക്കെ നിയന്ത്രിച്ചാൽ നിങ്ങളിലെ അസാധാരണമായ ശക്തി പുറത്തുവരും.

hand-6

 

 

ജീവരേഖയ്ക്കു സമാന്തരമായി അകത്തുകാണുന്ന നിരവധി നേർത്ത രേഖകൾ

 

 

ധാരാളം പേരുടെ ലാളനയും സ്നേഹവും ഒരേ സമയം കിട്ടിയില്ലെങ്കിൽ സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിക്കുന്നവരാണ് ഇക്കൂട്ടർ. ഒരേസമയം രണ്ടും മൂന്നും പ്രണയങ്ങളോ വൈകാരിക ബന്ധങ്ങളോ ഇവർക്കുണ്ടാകും. പറിച്ചു മാറ്റാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു ബന്ധം വളരെക്കാലത്തെ നിരന്തരശ്രമം കൊണ്ട് അവസാനിപ്പിച്ചാൽ മാത്രമേ നിങ്ങൾക്ക് സുഖത്തോടെയും മനസ്സമാധാനത്തോടെയും ജീവിക്കാൻ പറ്റുകയുള്ളു.

 

ജീവരേഖയ്ക്കുള്ളിൽ ഒരേ കേന്ദ്രമായ (Concentric) അനേകം രേഖകൾ

 

 

ഒരേ കേന്ദ്രമുള്ള അനേകം രേഖകൾ (Concentric lines) ജീവരേഖയ്ക്കുള്ളിൽ ശുക്ര – ചൊവ്വാ മണ്ഡലങ്ങളെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ പുറത്ത് ഭാരിച്ച സ്വാധീനം ചെലുത്തുന്ന, നിങ്ങളുടെ അഭിപ്രായങ്ങൾ, വിശ്വാസപ്രമാണങ്ങൾ, ചിന്തകൾ എന്നിവയെയൊക്കെ പ്രത്യക്ഷമായിട്ടോ പരോക്ഷമായോ നിയന്ത്രിക്കുന്ന എതിർലിംഗത്തിൽപ്പെടുന്ന (Opposite Sex) വ്യക്തിയെയാണിത് സൂചിപ്പിക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ അവളുടെയോ അവന്റെയോ വെറുമൊരു നിഴൽ പോലെയാകും നിങ്ങൾ. നിങ്ങളുടെ ജീവിത ചിന്തകളും വീക്ഷണവും ആശയങ്ങളും മുറുകെപ്പിടിച്ച് മുന്നോട്ടു പോകുക.

 

ഇടയ്ക്ക് പൊട്ടലുള്ള (break) ജീവരേഖ

 

 

അത്യന്തം വേദനാജനകവും അരോചകവുമായ ഗതകാലസ്മൃതികൾ നിങ്ങളുടെ ശരീരത്തിലും ആത്മാവിലും ആഴത്തിലുള്ള പരുക്കുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് വ്യക്തം. ഒട്ടും സന്തോഷകരമല്ലാത്ത ധാരാളം സന്ദർഭങ്ങൾ ജീവിതത്തിലൂടെ ഇതിനകം തന്നെ കടന്നുപോയിക്കാണും. ദിവസംപ്രതി നോക്കിയാൽ നിങ്ങളുടെ ചുറ്റുപാടുകൾ തീർത്തും അനാകർഷകമായിരിക്കുമെന്നു മാത്രമല്ല ദുർഘടപൂർണമായ പരിതസ്ഥിതികൾ നിങ്ങളുടെ ആഹ്ലാദം തല്ലിക്കെടുത്തിക്കാണും. തികച്ചും വ്യത്യസ്തമായ ജീവിതശൈലിയും കാഴ്ചപ്പാടും ഉണ്ടായിവരേണ്ടിയിരിക്കുന്നു.

 

പൊട്ടൽ പരിഹരിക്കുന്ന സഹോദരരേഖകൾ

 

 

ഇടയ്ക്ക് പൊട്ടലുള്ള (break) ജീവരേഖയിൽ കാണിച്ചിട്ടുള്ള  പൊട്ടൽ പരിഹരിക്കുന്ന സഹോദര(രീ) രേഖകളെ കാണുക. ഇതേവരെയുള്ള കഷ്ടപ്പാടുകൾക്കും തടസ്സങ്ങൾക്കും ഇനി വിട നൽകാം. പ്രശ്നങ്ങൾ ലഘൂകരിക്കപ്പെട്ടു എന്ന കാര്യമാണ് സഹോദരരേഖകൾ വിളംബരം ചെയ്യുന്നത്. കഴിഞ്ഞകാല ദുരനുഭവങ്ങൾ ഓരോന്നും മാറി നല്ല സന്തോഷകരമായ അനുഭവങ്ങൾ എത്തിച്ചേർന്നിരിക്കുന്നു എന്നാണ് അർഥം. നന്മയും തിന്മയും സംതുലിതാവസ്ഥയിലാണ് എന്നും ഉയർന്നു വരുന്ന അവസരങ്ങൾ എത്തിപ്പിടിക്കണം എന്നുമാണ് അറിയേണ്ടത്. ഭാഗ്യചക്രം കറങ്ങിക്കൊണ്ടേയിരിക്കുകയാണ്. അതിനാൽ ഒരു നിമിഷത്തേക്കെങ്കിലും ഭാഗ്യം നമുക്കനുഭവിക്കാൻ സാധിക്കും എന്നതിന് സംശയമില്ല.

 

 

ലേഖകൻ

 

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com