നിങ്ങളുടെ കയ്യിലെ ധനരേഖ ഇങ്ങനെയോ?

Money-Line-in-Palmistry
SHARE

കൈകളിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ഹസ്തരേഖാശാസ്ത്രത്തിനു യുഗങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ചിലരതിൽ വിശ്വാസമർപ്പിക്കുമ്പോൾ ചിലർക്കത് അന്ധവിശ്വാസമാണ്. ജോലി, ജീവിതത്തിലെ ഉയർച്ച താഴ്ചകൾ, കഴിവുകൾ, പോരായ്മകൾ എല്ലാം ഹസ്തരേഖകളിലൂടെ മനസ്സിലാക്കാൻ കഴിയും.

സൂര്യമണ്ഡലത്തിൽ ത്രിശൂലചിഹ്നം

Palmistry

കയ്യിൽ ഈ ഭാഗ്യചിഹ്നം ഉള്ളവർ  വീട് സ്വന്തമാക്കും. സ്വത്ത് ലഭിക്കും. തെളിഞ്ഞ വ്യക്തമായ സൂര്യരേഖ സമ്പാദ്യവും സമ്പത്തും വാർദ്ധക്യകാല സുഖജീവിതവും വീടും ഭോഗസുഖങ്ങളെയും സൂചിപ്പിക്കുന്നു. അറ്റത്തുള്ള ത്രിശൂലം ഭാഗ്യാനുഭവങ്ങളേയും കാശുണ്ടാക്കാനുള്ള കഴിവിനേയും കാണിക്കുന്നു. പക്ഷെ ഇക്കൂട്ടർക്ക് കണ്ണുകൾക്കസുഖം വരാൻ സാധ്യത ഉണ്ടാവാം.

ധനസമ്പാദന രേഖ

Money-Line

ചൂണ്ടു വിരലിനു താഴെ നിന്നും തുടങ്ങുന്ന രേഖയാണിത്. ധനസമ്പാദന രേഖ കൈയിൽ ഉണ്ടെങ്കിൽ കാശ് കുമിഞ്ഞുകൂടും.

അഗ്രത്തിൽ ത്രിശൂലമുള്ള നിവർന്ന വ്യക്തമായ സൂര്യരേഖയോടൊപ്പം ചിത്രത്തിൽ കാണിച്ചിട്ടുള്ള വിധത്തിൽ തള്ളവിരലിനോട് ചേർന്ന് വ്യാഴമണ്ഡലത്തിൽ ധനാർജ്ജനരേഖ (money maker line) കൂടിയുണ്ടെങ്കിൽ ഉറപ്പ് നിങ്ങളൊരു സമ്പന്നനാകും.


ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com



English Summery : Significance of  Money Line in Palmistry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ