ഹൃദയരേഖ പറയും നിങ്ങളുടെ ഭാവി

Heartline
SHARE

തലവര മായ്ക്കാൻ പറ്റില്ല എന്ന ഒരു ചൊല്ലുണ്ട്. കൈവരയും ഏറെക്കുറെ അങ്ങനെ തന്നെ.കൈരേഖ ഒരു ജീവിതരേഖയാണ്. കൈപ്പത്തിയിലെ ആറു പ്രധാനരേഖയിൽ ഒന്നായ ഹൃദയരേഖ ഒരു വ്യക്തിയുടെ വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം എന്നിവയെ സൂചിപ്പിക്കുന്നു.

Heart-Line-Island

നിങ്ങളുടെ ഹൃദയരേഖയിൽ ദ്വീപുണ്ടോ?

ഏറ്റവും വേണ്ടപ്പെട്ട ഒരു ബന്ധം പൊടുന്നനവേ മുറിഞ്ഞുപോയതിന്റെ മാനസികാഘാതമാണ് ഇങ്ങനെ കാണപ്പെടുന്നത്.

Heart-Line-Broken

തുണ്ടുതുണ്ടായിക്കാണുന്ന ഹൃദയരേഖ

ജീവിതത്തിന്റെ തുടക്കത്തിൽ പ്രതികൂലാനുഭവങ്ങൾ ഉണ്ടാകും. ഒറ്റപ്പെടലിന്റേയും, അവഗണനയുടേയും തിക്തഫലങ്ങൾ അനുഭവിക്കും. പ്രണയപരാജയത്തെക്കുറിച്ച് ചിന്തിച്ച് കാലം കഴിക്കും. സ്വപ്നങ്ങളിൽ അഭിരമിക്കുന്ന ഇക്കൂട്ടർ അവ വെടിഞ്ഞ് പ്രവർത്തനനിരതരാകണം.
 

ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

English Summery : Heart Line Tells Your Future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ