sections
MORE

കയ്യിൽ 'ത്രിശൂല' ചിഹ്നം ഉണ്ടോ ? എങ്കിൽ

HIGHLIGHTS
  • കയ്യിലെ ഓരോ ഭാഗത്തും ത്രിശൂല ചിഹ്നം കാണുന്നതിന് ഓരോ ഫലങ്ങളാണ്
Thrishoolam-Symbol-in-hand-01
SHARE

കയ്യിലെവിടേയും ത്രിശൂല ചിഹ്നങ്ങൾ കണ്ടേക്കാം. കാണുന്നത് ഏതു മണ്ഡലത്തിലാണ് എന്നുള്ളതിന്റെ ആസ്‌പദമാക്കിയാണ് ഫലപ്രവചനം. 

ത്രിശൂലങ്ങൾ വ്യക്തമായി കാണപ്പെടുന്ന സമയം പൊതുവെ അസ്വസ്ഥതകളും വെല്ലുവിളികളും നിറഞ്ഞ ഒരു കാലഘട്ടമായിരിക്കുമെങ്കിലും അവയിൽ നിന്നെല്ലാം സുരക്ഷിതമായി പുറത്തു വന്ന് പല നേട്ടങ്ങളും അനുഭവവേദ്യമാകും. എന്നാണ് ത്രിശൂലങ്ങളെക്കുറിച്ച്  പൊതുവെ പറയാറ്.

സുരക്ഷ, സംരക്ഷണം, അന്തിമ വിജയം, പ്രശസ്‌തി എന്നിവയൊക്കെയാണ് 'ത്രിശൂലം' കയ്യിൽ കണ്ടാലുള്ള ലക്ഷണങ്ങൾ.

ശനി മണ്ഡലത്തിലെ ത്രിശൂലം

ജോലി, വസ്തുവകകൾ, നിയമപരമായ കാര്യങ്ങൾ, വ്യാപാരങ്ങൾ ഇവകളിൽ പ്രതിസന്ധിയോ പ്രശ്നമോ ഉണ്ടാകുമെങ്കിലും അവയിൽ നിന്നെല്ലാം ഒരു പോറലുപോലുമേൽക്കാതെ രക്ഷപ്രാപിച്ച് വിജയത്തിലെത്തും. അപ്രതീക്ഷിത ധനാഗമനവും ഫലം. 

Thrishoolam-Symbol-in-hand-03

സൂര്യമണ്ഡലത്തിലോ ബുധമണ്ഡലത്തിലോ ത്രിശൂലം കണ്ടാൽ 

ധാരാളം വരുമാന സ്രോതസ്സുകൾ തുറക്കും. പ്രശസ്‌തി കൂടി മഹത്വം പ്രകീർത്തിക്കപ്പെടും. ബുധമണ്ഡലത്തിൽ ത്രിശൂലം വന്നാൽ അറിയപ്പെടുന്ന എഴുത്തുകാരനാകും. 

വ്യാഴമണ്ഡലത്തിൽ ത്രിശൂലം വന്നാൽ

ജീവരേഖയുടെ തുടക്കത്തിലോ ഹൃദയരേഖയുടെ അന്ത്യത്തിലോ മൂന്നു കവരങ്ങളോടു കൂടിയ ത്രിശൂല ചിഹ്നം വ്യാഴമണ്ഡലത്തിൽ കാണുകയാണെങ്കിൽ പ്രശസ്‍തിയും സമ്പത്തും പ്രതീക്ഷിക്കാം. 

മേലേ ചൊവ്വയിലെ ത്രിശൂലം

മേലെ ചൊവ്വയിലെത്തി നിൽക്കുന്ന ബുദ്ധിരേഖ (ശിരോരേഖ) യുടെ അറ്റത്തോ, ആ മണ്ഡലത്തിലെവിടെയെങ്കിലുമോ ത്രിശൂലം കണ്ടാൽ വൈവിധ്യമാർന്നതും തിളക്കമുള്ളതുമായ ബുദ്ധിശക്തിയെയും  സൂചിപ്പിക്കുന്നു. ഇവർ ഏത് പരിസ്ഥിതിയോടും ഇണങ്ങിപ്പോകുന്നവരും ബഹുമുഖപ്രതിഭകളുമായിരിക്കും. 

ഹൃദയരേഖയ്ക്കവസാനം കാണുന്ന ത്രിശൂലം

ദയ, കരുണ, തന്മയീഭാവം, ആർദ്രത ഇവ സൂചിപ്പിക്കുന്നു. നല്ല സാമാന്യ ബോധ്യമുള്ളവരായിരിക്കും ഇക്കൂട്ടർ. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഇവർ പൊതുകാര്യപ്രസക്തരും സാമൂഹ്യബോധമുള്ളവരുമാകാൻ സാധ്യത. 

Thrishoolam-Symbol-in-hand-02

ജീവരേഖയിലെ ത്രിശൂലം 

ജീവൻ രേഖയിലെ ത്രിശൂലത്തെ തൊങ്ങൽ പോലെ, ജീവൻരേഖയുടെ അറ്റത്തു മുടിനാർ രേഖകളിൽ (ബ്രഷിന്റെ അറ്റം പോലെയുള്ള)  നിന്ന് വേർതിരിച്ചറിയണം, ത്രിശൂലത്തിൽ വ്യക്തമായ മൂന്നു കവരങ്ങൾ ഉണ്ടാകും. ജീവരേഖാഗ്രത്തിലുള്ള ത്രിശൂലം വാർദ്ധക്യകാലത്തെ അന്തസ്സോടുകൂടിയുള്ള സുഖവും സംതൃപ്തവുമായ ജീവിതത്തെ സൂചിപ്പിക്കുന്നു.

ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9497836666

Email: nandakumartvm1956@gmail.com

English Summary : Trident Symbol on Hand Palmistry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PALMISTRY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA