അപ്രതീക്ഷിത ഭാഗ്യം തേടിയെത്തും; മോതിരവിരിലിനു താഴെ ഈ രേഖയുണ്ടോ?

Money Line In Palm
SHARE

ലക്ഷണശാസ്ത്രത്തിൽ പ്രധാനമാണ് ഹസ്തരേഖാശാസ്ത്രം. ഹസ്തരേഖ നോക്കി ഭാവി അറിയുന്ന രീതി ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മണ്ഡലങ്ങൾ എന്നാണ് പറയുന്നത്. തള്ള വിരലിനു താഴെ ശുക്രമണ്ഡലവും ചൂണ്ടു വിരലിനു താഴെ വ്യാഴമണ്ഡലവും നടുവിരലിനു താഴെ ശനിമണ്ഡലവും മോതിരവിരലിനു താഴെ സൂര്യമണ്ഡലവും ചെറുവിരലിനു താഴെ ബുധമണ്ഡലവും വരുന്നു . ഈ മണ്ഡലത്തിൽ വരുന്ന രേഖകൾക്ക് ഓരോ ഫലങ്ങളാണ്. 

കൈവെള്ളയിൽ മോതിര വിരലിനു താഴെ വരുന്ന ഭാഗമാണ് സൂര്യമണ്ഡലം. കലാപരമായ കഴിവുകൾ, വിജയസാധ്യതകൾ എന്നിവ സൂചിപ്പിക്കുന്ന കയ്യിലെ ഭാഗമാണിത് . ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ വളവില്ലാത്ത തെളിഞ്ഞ ചെറിയ രേഖയുള്ളവർ ജീവിതത്തിൽ അപ്രതീക്ഷിത ഭാഗ്യം ലഭിക്കുന്നവരായിരിക്കും. ഈ രേഖയെ പെട്ടെന്ന് ഭാഗ്യം തരുന്ന രേഖ എന്ന് പറയും. ഈ രേഖ കയ്യിൽ ഉള്ളവർക്ക്  കലാപരമായോ തൊഴിൽപരമായോ പെട്ടെന്നുള്ള അഭിവൃദ്ധി  ഉണ്ടാവാം. പുതിയ അവസരങ്ങൾ ഇവരെ തേടിയെത്തും.    

ലേഖകൻ

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ
ശിവപാർവതീ ജ്യോതിഷാലയം
നാലുകോടി പി. ഒ
ചങ്ങനാശ്ശേരി
Ph : 9562988304

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

English Summary : Money Line In Palm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA