നിങ്ങളുടെ ഹൃദയരേഖ ഇങ്ങനെയാണോ? പ്രണയബന്ധം ശാശ്വതമായിരിക്കും

HIGHLIGHTS
  • പ്രണയ രേഖയുടെ ആകൃതിയും പ്രത്യേകതകളും അനുസരിച്ച് പ്രണയബന്ധം എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാം.
 Meaning Of Love Line In Palmistry Mean Based On Shape
Image Credit: sebra/ Shutterstock
SHARE

ഹസ്തരേഖാ ശാസ്ത്ര പ്രകാരം ആയുസ്സും വിദ്യാഭ്യാസവുമടക്കം ജീവിതത്തിലെ സകല കാര്യങ്ങളുടെയും ഗതി എങ്ങനെയാവും എന്നത് നിങ്ങളുടെ കൈകളിൽ നിന്നുതന്നെ വായിച്ചറിയാൻ സാധിക്കും. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹൃദയരേഖ. നിങ്ങളുടെ പ്രണയബന്ധത്തെ കുറിച്ചുകൂടി സൂചിപ്പിക്കുന്നതിനാൽ ഈ രേഖയ്ക്ക് പ്രണയരേഖ എന്നും പറയാറുണ്ട്. ചെറുവിരലിന് താഴെ ഏകദേശം കൈവെള്ളയുടെ മധ്യത്തിലൂടെ ചൂണ്ടുവിരലിന്റെ ഭാഗത്തേയ്ക്ക് പോകുന്ന രേഖയാണിത്. പ്രണയ രേഖയുടെ ആകൃതിയും പ്രത്യേകതകളും അനുസരിച്ച് നിങ്ങളുടെ പ്രണയബന്ധം എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാം.

നേർ രേഖ

വളവുകളില്ലാതെ നേരെയാണ്  ഹൃദയരേഖ സ്ഥിതി ചെയ്യുന്നതെങ്കിൽ നിങ്ങൾ സ്ഥിരതയുള്ള സ്വഭാവക്കാരാണെന്നും എന്നാൽ അല്പം യാഥാസ്ഥിതിക ചിന്താഗതി വച്ചുപുലർത്തുന്നുണ്ടെന്നും മനസ്സിലാക്കാം. ഈ രേഖയിൽ അവിടവിടെയായി വെട്ടുകളോ മുറിവുകളോ ഉണ്ടെങ്കിൽ പ്രണയബന്ധത്തിൽ അല്പം സ്വാർത്ഥത വച്ചുപുലർത്തുന്നവരാണ് നിങ്ങൾ. പങ്കാളികൾക്കു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളാണ് പലപ്പോഴും ബന്ധത്തിൽ ഉലച്ചിൽ തട്ടാൻ കാരണമാകുന്നത്. ഇനി തടസ്സങ്ങൾ ഒന്നുമില്ലാത്ത തെളിഞ്ഞ നേർ രേഖയായാണ് ഹൃദയരേഖ കാണപ്പെടുന്നത് എങ്കിൽ പ്രണയബന്ധത്തിൽ സ്ഥിരതയോടെ തുടരുന്നവരാവുമെന്ന് മനസ്സിലാക്കാം. പങ്കാളിക്ക് തുല്യ സ്ഥാനം നൽകുന്നത് മൂലം വിവാഹ ജീവിതത്തിലും സമാധാനം ഉണ്ടാവും. ഏതു പ്രശ്നവും അത് പെരുകാതെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവരായിരിക്കും ഇക്കൂട്ടർ.

വളഞ്ഞ ആകൃതിയിലുള്ള പ്രണയരേഖ

നിങ്ങളുടെ പ്രണയരേഖ മുകളിലേക്ക് വളഞ്ഞ ആകൃതിയിലാണ് ഉള്ളതെങ്കിൽ പ്രണയ ബന്ധത്തിൽ എപ്പോഴും സന്തുലനം ഉണ്ടാവാൻ ശ്രമിക്കുന്നവരാവും നിങ്ങൾ. കാപട്യം ഇല്ലാതെ പെരുമാറുന്നതാണ് നിങ്ങളുടെ പ്രത്യേകത. പ്രണയ കാര്യങ്ങളിൽ അല്പം പഴമ നിലനിർത്താനാവും ഇക്കൂട്ടർ ശ്രമിക്കുക. പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നതുകൊണ്ട് തന്നെ ഇവരുടെ പ്രണയബന്ധം ദൃഢമായിരിക്കും.

എന്നാൽ താഴേക്ക് വളഞ്ഞ ആകൃതിയിലാണ് പ്രണയ രേഖ എങ്കിൽ നേരെ വിപരീതമാണ് ഫലം. നിങ്ങളുടെ പ്രണയബന്ധം പ്രശ്നങ്ങൾ നിറഞ്ഞതാണെന്നും മനോബലമില്ലാത്ത വ്യക്തിയാണ് നിങ്ങൾ എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ചിന്തകൾ കൃത്യമായി പ്രകടിപ്പിക്കാൻ ഇവർ മടി കാണിക്കും. സ്വഭാവത്തിൽ നിഗൂഢത വച്ചുപുലർത്താതെ കാര്യങ്ങൾ പങ്കാളിയുമായി തുറന്നു സംസാരിച്ചു ശീലിച്ചെങ്കിൽ മാത്രമേ പ്രണയബന്ധം നിലനിർത്താൻ ഇക്കുട്ടർക്ക് സാധിക്കൂ.

Content Summary: Meaning Of Love Line In Palmistry Mean Based On Shape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS