ADVERTISEMENT

നടൻ ജോജുവിന്റെ മകൾ  സാറയെന്ന പാത്തുവിന് സമൂഹമാധ്യമത്തിൽ പപ്പയോളം തന്നെ ആരാധകരുണ്ട്  പാത്തു പലതവണ മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ എത്തിയിട്ടുണ്ട്.   ഇപ്പോഴിതാ  മനോഹരമായ പാട്ടുമായെത്തിയിരിക്കുകയാണ് പാത്തുവും പപ്പയും. ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ യേശുദാസ് പാടിയ‘ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം’ എന്ന ഗാനമാണ് അതിമനോഹരമായി പാത്തു പാടുന്നത്. ഇടയ്ക്ക് ജോജുവും മകൾക്കൊപ്പം പാടാൻ കൂടുന്നുണ്ട്. പാടി കഴിഞ്ഞ മകളോട് ‘കുട്ടി നന്നായി പാടുന്നുണ്ടല്ലോ’യെന്ന് അഭിമാനപൂർവം ജോജു ചോദിക്കുന്നത് കാണാം. മറുപടിയായി പപ്പയുടെ കവിളിലൊരു മുത്തം നൽകുകയാണ് കൊച്ചുഗായിക. പാട്ട് കേട്ട് നിരവധിപ്പേരാണ് പാത്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ കമന്റുകളുമായി എത്തിയത്

‘പാടറിയെ പഠിപ്പറിയെ’ എന്ന തമിഴ് ഗാനം പാത്തു അതിമനോഹരമായി പാടുന്ന മറ്റൊരു വിഡിയോയും ജോജു പോസ്റ്റ് ചെയ്തിട്ടുണ്ട്. പാത്തുവിനെ കൂടാതെ അപ്പു പപ്പു എന്ന വിളിപ്പേരുള്ള രണ്ട് ആൺകുട്ടികൾ കൂടെ ജോജുവിനുണ്ട്. അവരുടെ പാട്ടുകളും ജോജു പോസ്റ്റ് ചെയ്യാറുണ്ട്. മക്കളുടെ പാട്ടുകളും വിശേഷങ്ങളും അഭിമാനപൂർവം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി പങ്കുവച്ച ഈ വിഡിയോകളും ശ്രദ്ധേയമാകുകയാണ്

View this post on Instagram

❤️Pathu song ❤️

A post shared by JOJU (@joju_george) on

ജോജു അഭിനയിച്ച പൊറുഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ 'മനമറിയുന്നോള് ഇവളാ കെട്യോള് ' എന്ന ഹിറ്റ് ഗാനം പാത്തു പാടുന്ന വിഡിയോ ജോജു മുൻപ് പോസ്റ്റ് ചെയ്തിരുന്നു..വിജയ് യേശുദാസും സച്ചിന്‍ രാജും ചേർന്നു പാടി ഹിറ്റാക്കിയ ഈ ഗാനം പാത്തു തകർപ്പനായാണ് പാടിയത്. ഒടുവിൽ ജോജുവും മകൾക്കൊപ്പം പാടുന്നുണ്ട് വിഡിയോയിൽ. 

English Summary : Actor Jjoju's daughter Sarah singing viral video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com