ADVERTISEMENT

ഫ്രാൻസിൽ, തീപിടിച്ച ഒരു മൂന്നു നില അപ്പാർട്ട്മെന്റിൽനിന്ന് രണ്ട് കുട്ടികൾ താഴേക്കു ചാടി അദ്ഭുതകരമായി രക്ഷപ്പെട്ടു. പത്തും മൂന്നും വയസ്സുള്ള സഹോദരന്മാരാണ് 40 അ‌ടി ഉയരത്തിൽനിന്നു ചാടിയത്. താഴെ നിലയുറപ്പിച്ച രക്ഷാപ്രവർത്തകരാണ് ഇവരെ രക്ഷപ്പെ‌ടുത്തിയത്. ഹൃദയം നിലച്ചുപോകുന്ന ഈ വിഡിയോ തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ താമസക്കാരനാണ് പകർത്തിയത്. ഫ്രാൻസിലെ ഗ്രനോബിൾ നഗരത്തിലാണ് അദ്ഭുകരമായ ഈ രക്ഷപ്പെടൽ.

null

അപ്പാർ‌‌ട്ട്മെന്റിനു തീപിടിച്ചപ്പോൾ, വാതിൽ പുറത്തുനിന്നു പൂ‌‌ട്ടിയിരുന്നതിനാ‍ൽ കുട്ടികൾ കുടുങ്ങി. അവരുടെ കരച്ചിൽ കേട്ട് നാ‌ട്ടുകാർ ഓ‌ടിക്കൂടുകയായിരുന്നു. രക്ഷാപ്രവർത്തകരും എത്തി. തുടർന്ന് കുട്ടികളോട് താഴേക്കു ചാടാൻ ആവശ്യപ്പെട്ടു. മൂന്നു വയസ്സുകാരനെ പത്തു വയസ്സുകാരൻ കൈകളിൽ തൂക്കി താഴെ രക്ഷാപ്രവർത്തകരുടെ കയ്യിലേക്ക് ഇടുകയായിരുന്നു. പിന്നാലെ അവനും ചാടി. ഇരുവരും രക്ഷാപ്രവർത്തകരുടെ കയ്യിൽ സുരക്ഷിതരായി വന്നുവീണു. കുട്ടികളെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. കറുത്തപുക ശ്വസി‌‌ച്ചതു മൂലമുള്ള ചെറിയ ബുദ്ധിമു‌ട്ട്  മാത്രമാണ് ഇരുവർക്കും ഉള്ളത്. 

English Summary : Miraculous escape video of brothers jump 40 feet from burning building.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com