ഇത് ജയസൂര്യയുടെ ‘വീട്ടിലെ വെള്ളരി പ്രാവ്’; സുജാതയായി ചുവടുവച്ച് വേദക്കുട്ടി

HIGHLIGHTS
  • . അതിമനോഹരമായാണ് വേദ നൃത്തം ചെയ്യുന്നത്
  • 'വാതുക്കല് വെള്ളരി പ്രാവ്' എന്ന പാട്ടിനാണ് വേദ ചുവടുവയ്ക്കുന്നത്.
actor-jayasurya-post-a-dance-video-of-daughter-veda
SHARE

ജയയസൂര്യയുടെ മകൾ വേദ മനോഹരമായ നൃത്തച്ചുവടുകളുമായി സോഷ്യൽ ലോകത്ത് എത്താറുണ്ട്. വേദക്കുട്ടിയ്ക്ക് അച്ഛനെപ്പോലെ നിരവധി ആരാധകരുമുണ്ട്.  ഇത്തവണ ഈ കൊച്ചുമിടുക്കി എത്തിയിരിക്കുന്നത് ഒരു വെള്ളരി പ്രാവായാണ്. സൂഫിയും സുജാതയുമെന്ന ചിത്രത്തിലെ പ്രശസ്തമായ ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന പാട്ടിനാണ് വേദ ഇത്തവണ വടുവയ്ക്കുന്നത്.

‘വീട്ടിലെ വെള്ളരി പ്രാവ്’ എന്ന അടിക്കുറിപ്പോടെ ജയസൂര്യ തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ കൊച്ചു നർത്തകിയുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിമനോഹരമായാണ് വേദ നൃത്തം ചെയ്യുന്നത്.  വേദയുടെ നൃത്തത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ്. പതിവുപോലെ നിരവധിപ്പേരാണ് ഈ മിടുക്കിയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഇത് ജയയൂര്യയുടെ ‘ഖല്‍ബിലെ കിതാബ്’  എന്നാണ് ഒരു ആരാധകൻ കമന്റ് ചെയതിരിക്കുന്നത്. 

കഴിഞ്ഞ ദിവസം വേദ ‘യാദ് പിയാ കി ആനേ ലെഗി ’ എന്ന ഹിന്ദി ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന വിഡിയോ സരിജ ജയയൂര്യ പങ്കുവച്ചിരുന്നു. അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എത്താറുണ്ട് വേദ. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു.

English Summary  : Actor Jayasurya post a dance video of daughter Veda

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA