എല്ലാവർക്കും പണം മതി, ഇന്ത്യ പഴയതുപോലെ ആകാൻ ഉപായം പറഞ്ഞു തരുമോ? ഗാന്ധിജിക്ക് കത്തെഴുതി കൊച്ചു മിടുക്കൻ

HIGHLIGHTS
  • ഇപ്പോഴുള്ളവർക്ക് ഒന്നിനോടും ആത്മാർത്ഥതയില്ല
  • ഇന്ത്യ പഴയ ഇന്ത്യ ആവാൻ എന്തെങ്കിലും ഒരു ഉപായം ഉണ്ടോ
lillte-boy-harishanker-writes-a-letter-to-mahatma-gandhi
SHARE

സ്കൂളിലെ ഓൺലൈൻ ക്ലാസിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് മൂന്നാം ക്ലാസുകാരനായ ഹരിശങ്കറിന് ഗാന്ധിജിക്ക് കത്ത് എഴുതാനുള്ള അസൈൻമെൻറ് ടീച്ചർ നൽകിയത്. എന്നാൽ വെറുതെ സുഖവിവരങ്ങൾ പറഞ്ഞു പോകാതെ തന്റെ കുഞ്ഞു മനസ്സിൽ  സമൂഹത്തെക്കുറിച്ച് ഉണ്ടായിരുന്ന ചിന്തകളും വിഷമങ്ങളുമൊക്കെയാണ് ഈ മിടുക്കൻ കത്തിലൂടെ പങ്കുവെച്ചത്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം നടന്ന ആഘോഷങ്ങൾ അറിയാൻ താല്പര്യമുണ്ട്  എന്നു പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. എന്നാൽ  ഇപ്പോഴുള്ളവർക്ക് ഒന്നിനോടും ആത്മാർത്ഥതയില്ല എന്നും എല്ലാവർക്കും പണം മാത്രമാണ് പ്രധാനം എന്നും ഹരിശങ്കർ കത്തിലൂടെ പറഞ്ഞുവയ്ക്കുന്നു. ഇന്ത്യ നേരിടുന്ന മാലിന്യ പ്രശ്നത്തെക്കുറിച്ചും കൊറോണാ വൈറസിനെക്കുറിച്ചും എല്ലാം  ഗാന്ധിജിക്ക് പറഞ്ഞു കൊടുക്കുകയാണ് ഈ മിടുക്കൻ.

ഈ പ്രശ്നങ്ങളിൽ നിന്ന് എല്ലാം മാറി ഇന്ത്യ പഴയ ഇന്ത്യ ആവാൻ എന്തെങ്കിലും ഒരു ഉപായം ഉണ്ടോ എന്നതാണ്  ഗാന്ധിജിയോടുള്ള ചോദ്യം. അത് വെറുതെ ഒരു കൗതുകത്തിന് അല്ല താനും. ഇതൊക്കെ പരിഹരിക്കാൻ തന്നെ കൊണ്ട് ചെയ്യാനാവുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അത് അറിയുന്നതിന് വേണ്ടിയാണ്.  അമ്മ സ്മിതാ സന്തോഷാണ് ഹരിശങ്കർ എഴുതിയ കത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

കാസർഗോഡ് ജില്ലയിലെ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ് ഹരിശങ്കർ. ചെറുപ്രായത്തിൽ തന്നെ എഴുത്തിൽ അതീവ താൽപര്യമാണ് ഹരിശങ്കറിന്. ടിവിയിൽ യാത്രാ പരിപാടികൾ കണ്ടു സ്വയം യാത്രാവിവരണങ്ങൾ  തയ്യാറാക്കുന്നതാണ് പ്രധാന ഹോബി. പാട്ടിലും ചിത്രരചനയിലും പ്രസംഗത്തിലും അതീവ താല്പര്യമുള്ള ഈ മിടുക്കൻ ഇപ്പോൾ ഒരു തിരക്കഥയും രചിക്കുന്നുണ്ട്.  എന്നെങ്കിലും തന്റെ തിരക്കഥ ഒരു സിനിമയാക്കണമെന്നതാണ് ഹരിശങ്കറിന്റെ ആഗ്രഹം.

English Summary : Lllte boy Harishanker writes a letter to Mahatma Gandhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA