നീരജ് മാധവിന്റെ പണി പാളി സോങ്ങുമായി പാറുക്കുട്ടി; വി‍ഡിയോ വൈറൽ

HIGHLIGHTS
  • പാറുക്കുട്ടിയുടെ ഒരു തകർപ്പൻ പാട്ടാണ് വൈറലാകുന്നത്
  • വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്
little-star-parukutty-singing-video-pani-paali-song-neeraj-madhav
SHARE

പാറുക്കുട്ടിയുടെ ഒരു തകർപ്പൻ പാട്ടാണ് വൈറലാകുന്നത്. നീരജ് മാധവിന്റെ പണി പാളി സോങ്ങുമായാണ് ഈ കുഞ്ഞുതാരം ഇപ്പോൾ എയിരിക്കുന്നത്. അമേയ എന്ന പാറുക്കുട്ടി പണി പാളി ഗാനം അതിസുന്ദരമായി ആലപിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പാറുക്കുട്ടിയുടെ ഫാൻസ് പേജുകളിലാണ് വിഡിയോ പ്രചരിക്കുന്നത്.

ജനിച്ച് നാലാം മാസം മുതൽ സ്റ്റാറായതാണ് ഈ കുഞ്ഞാവ.. സ്റ്റാറെന്നു പറഞ്ഞാൽ ഫാൻസ് ക്ലബ് വരെയുണ്ട് ഈ കുഞ്ഞുതാരത്തിന്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ കുഞ്ഞാവയാണ് പാറുക്കുട്ടി. കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ പാറുക്കുട്ടിയ്ക്കു പിന്നാലെയാണ്. . 

മുതിർന്നവർ മാത്രമല്ല, യുവ തലമുറയും പാറുക്കുട്ടിയുടെ കട്ട ഫാൻസാണ്. യൂട്യുബിലും പാറുക്കുട്ടിയുടെ വിഡിയോസിന് നിരവധി ആരാധകരാണ്.  അകരുനാഗപ്പള്ളി സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം മുതൽ ’ഉപ്പും മുളകും’ സീരിയലിൽ അഭിനയിച്ചു തുടങ്ങി. പാറുക്കുട്ടിയുെട ഓമനപ്പേര് ചക്കിയെന്നായിരുന്നു. എന്നാൽ പാറുക്കുട്ടി ആരാധകരുടെ ഇഷ്ടതാരമായതോടെ വീട്ടിലും അമേയ പാറുക്കുട്ടിയാണെന്ന് ഇവർ പറയുന്നു. 

English Summary : Little star Parukutty singing pani paali song of Neeraj Madhav

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA