ഷാറുഖിന്റെ അബ്രാമിന് ലോക്ഡൗൺ വെക്കേഷൻ കാലമല്ല ; മകന്റെ ചിത്രം പങ്കുവച്ച് ഗൗരി

gowri-khan-post-photos-of-son-abram
SHARE

കോവിഡ് കാലത്ത് സ്കൂളുകളുകൾ ഇല്ലാത്തത് കുട്ടികളിൽ ഒരു വെക്കേഷൻ മൂഡ് ഉണ്ടാക്കിയെന്നാണ് പല മാതാപിതാക്കളുടേയും അഭിപ്രായം. ഒാൺലൈൻക്ലാസുകൾ സജീവമാണെങ്കിലും ഇത് ഒരു കുഞ്ഞു അവധിക്കാലം പോലെ തന്നെയാണെന്നത് വാസ്തവമാണ്.  പഠനം ഒരു വഴിയ്ക്ക് നടക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ ഈ അവധി ദിനങ്ങൾ കുട്ടികൾ നന്നായി ആസ്വദിക്കുന്നുമുണ്ട്.  എന്നാൽ നമ്മുടെ ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമിന് ലോക്ഡൗൺ വെക്കേഷൻ കാലമല്ല എന്നാണ് അമ്മ ഗൗരി ഖാൻ പറയുന്നത്. 

കുട്ടികൾ തനിയെ അവരുടെ ടൈം ടേബിൽ തയ്യാറാക്കി മാതാപിതാക്കൾ അത് അപ്രൂവ് ചെയ്യട്ടെയെന്നും ലോക്ഡൗൺ അവധിക്കാലം അല്ലെന്നുമാണ് അബ്രാമിന്റെ ചില ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ട് ഗൗരി പറയുന്നത്. അബ്രാം പടം വരയ്ക്കുന്ന ഒരു ചിത്രവുമുണ്ട് ഒപ്പം.  മുബൈയിൽ ധീരുഭായ് അംബാനി സ്കൂളിലാണ് ഈ ഏഴുവയസുകാരൻ പഠിക്കുന്നത്. 

ബോളിവുഡിലെ സൂപ്പർ സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകനാണ് അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല.  ഇടയ്ക്കിടെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാനും ഗൗരിയും.  

English Summary : Gowri Khan post photos of son Abram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA