‘എന്റെ ടീഷർട്ട് എടുത്തിട്ടിട്ട് അത് അവന്റേതാണെന്ന് തർക്കിക്കുകയാണ്’; മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ധനുഷ്

HIGHLIGHTS
  • ചിത്രത്തിനുള്ള ധനുഷിന്റെ അടിക്കുറിപ്പാണ് രസകരം
  • തന്റെ ടീ ഷർട്ട് എടുത്തിട്ടിട്ട് അത് അവന്റേതാണെന്ന് തർക്കിക്കുകയാണെന്നാണ്
dhanush-shares-a-photograph-with-his-children
SHARE

മക്കളായ യാത്രയുടേയും ലിംഗയുടേയും ഒപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച് തമിഴകത്തിന്റെ പ്രിയതാരം ധനുഷ്. ചിത്രത്തിനുള്ള ധനുഷിന്റെ അടിക്കുറിപ്പാണ് രസകരം. മൂത്ത മകൻ തന്റെ ടീ ഷർട്ട് എടുത്തിട്ടിട്ട് അത് അവന്റേതാണെന്ന് തർക്കിക്കുകയാണെന്നാണ് താരം കുറിച്ചിരിക്കുന്നത്.  

വീടിന്റെ ടെറസിൽ മക്കള്‍ക്കൊപ്പമുള്ള രസകരമായ നിമിഷത്തിന്റെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്തമകളും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. മൂത്തമകൻ യാത്ര 2006 ലും ഇളയ ലിംഗ 2010 ലും ജനിച്ചു.

സ്വകാര്യജീവിതം അതേപടി സൂക്ഷിക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ്  ധനുഷും ഭാര്യ ഐശ്വര്യയും. വളരെ അപൂർമായി മാത്രമേ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ട് തന്നെ പ്രിയതാരത്തിന്റെ മക്കൾക്കൊപ്പമുള്ള ചിത്രം ആരാധകർ ഏറ്റെടുക്കുകഴിഞ്ഞു.

English Summary : Dhanush shares a photograph with his children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA