ADVERTISEMENT

ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ കൊച്ചുകുട്ടികളും മുതിർന്നവരും എല്ലാം യൂട്യൂബ് ചാനലുകൾ ഉണ്ടാക്കി വ്യൂസ് നേടാനുള്ള ശ്രമത്തിലാണ്. എന്നാൽ പിന്നെ  അതിൽ ഒരു കൈ നോക്കാമെന്നു കരുതി വിഡിയോ എടുത്ത ഒരു ഒരു വിരുതൻ 'സബ്സ്ക്രൈബ്' എന്ന വാക്ക് പറയാനാവാതെ കുഴങ്ങുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്.

വളരെ ആത്മവിശ്വാസത്തോടെ ഗംഭീരമായാണ് വിഡിയോയുടെ തുടക്കം. യൂട്യൂബ് ചാനലിലേക്ക്  സ്വാഗതം  പറഞ്ഞു കഴിഞ്ഞു വിഡിയോയിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന ഭാഗം വന്നതോടെ പിടി വിട്ടു പോയി. 'പ്ലീസ് സപകര, സകര, സപരകരായി' അങ്ങനെ     പലതും പറഞ്ഞു പരീക്ഷിച്ചുനോക്കി എങ്കിലും 'സബ്സ്ക്രൈബ്' എന്ന വാക്കു മാത്രം നാവിൽ വഴങ്ങിയില്ല. എങ്ങനെയെങ്കിലും പറഞ്ഞൊപ്പിക്കാമോ എന്ന് വീണ്ടും വീണ്ടും പരീക്ഷിച്ചു നോക്കി.ഒരു രക്ഷയും ഇല്ല എന്ന് മനസ്സിലായതോടെ 'എന്തെങ്കിലുമാവട്ടെ' എന്നു പറഞ്ഞു വിഡിയോ തുടരുകയാണ് കക്ഷി. 

എന്നാലും തോൽക്കാൻ മനസ്സില്ലാതെ ഇടയ്ക്ക്  ഒന്നുകൂടി പറയാൻ ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷേ അതിലും  പരാജയപ്പെട്ടു.ഒടുവിൽ തൻറെ വിഡിയോയ്ക്ക് ഒരു മില്യൺ വ്യൂസ് കിട്ടണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞുവച്ചു. അവസാനവട്ട ശ്രമമെന്നോണം ഒന്നുകൂടി കൂടി പറഞ്ഞു നോക്കിയിട്ടും  'സബ്സ്ക്രൈബ്' മാത്രം ശരിയായില്ല. ഇതിനിടെ സമീപത്തുനിന്ന് ആരോ ഒരാൾ കുട്ടിയെ അടിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം.  സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അവന്റെ ആഗ്രഹം പോലെ തന്നെ ആയിരക്കണക്കിന് ആളുകളാണ്  ഈ വിഡിയോ കണ്ടത്.

പലരും തങ്ങൾക്ക് കുട്ടിക്കാലത്ത് പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്ന വാക്കുകളുടെ ഒരു നീണ്ട നിര തന്നെ കമൻറുകളിൽ പങ്കുവയ്ക്കുന്നുണ്ട്. തന്നെക്കൊണ്ട് ആവുന്നില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും പരിശ്രമിക്കാനുള്ള കുട്ടിയുടെ മനസ്സിന് പിന്തുണ അറിയിച്ചു കൊണ്ടാണ് പ്രതികരണങ്ങൾ ഏറെയും. ഇത്രയുമൊക്കെ ശ്രമിച്ചിട്ടും കുട്ടിയെ അടിച്ചവർക്ക് എതിരെ രൂക്ഷമായ പ്രതികരണങ്ങളും നിറയുന്നുണ്ട്.

English Summary : Boy trying to pronounce subscribe - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com