ADVERTISEMENT

അവിശ്വസനീയമായ പ്രകടനം നടത്തി കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു അഞ്ചുവയസുകാരി. 40 സെക്കൻഡുകൾ കൊണ്ട് അനായാസമായി  60 സമർസോൾട്ടുകൾ ചെയ്താണ് ലീ ജിയാമിൻ എന്ന അഞ്ചുവയസ്സുകാരി അത്ഭുതം തീർക്കുന്നത്. 

കസേരകളുടെ മുകളിലായി ഒരുക്കിയിരിക്കുന്ന പ്രത്യേക കുഷ്യനിലാണ് ലീ സമർസോൾട്ട് ചെയ്യുന്നത്. അതിവേഗതയിൽ  അൽപം പോലും പിഴക്കാതെ യഥാസ്ഥാനത്തു നിന്നുകൊണ്ട് വർഷങ്ങളുടെ പരിശീലനം സിദ്ധിച്ച കായികതാരത്തെ പോലെയാണ്  ലീയുടെ മലക്കംമറിച്ചിൽ. നാലു വയസ്സ് പ്രായമുള്ളപ്പോഴാണ് ലീയ്ക്ക് സമർസോൾട്ട് ചെയ്യാനുള്ള താല്പര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. മുൻപ് ആയോധന കലകൾ പഠിച്ചുള്ള  അറിവ് വച്ച് അച്ഛൻ തന്നെ ലീയെ പരിശീലിപ്പിച്ചു തുടങ്ങി. അന്നുമുതൽ ചിട്ടയായ പരിശീലനങ്ങൾ നടത്തിയാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് 60 സമർസോട്ടുകൾ ചെയ്യാൻ ലീയ്ക്ക് സാധിച്ചത്.

ലീയുടെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധയാകർഷിച്ചു.വീടിനുള്ളിലെ പ്രകടനത്തിന് പുറമേ റോഡിലും ലീ സമർസോൾട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മാതാപിതാക്കൾ പങ്കുവെച്ചിട്ടുണ്ട്. ഗിന്നസ് ബുക്കിൽ ഇടം നേടുക എന്നുള്ളതാണ് കുത്ത് ലീയുടെ ഏറ്റവും വലിയ ലക്ഷ്യം. ഇപ്പോൾ അതിനായുള്ള കഠിന പ്രയത്നത്തിലാണ് ഈ കൊച്ചു മിടുക്കി.

English Summary : Five year old Chinese girl performs over 60 Somersaults in 40 seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com