ടിവി കണ്ടു കൊണ്ടിരുന്ന മകളുടെ സ്ഥാനത്ത് വികൃത രൂപം: പേടിപ്പെടുത്തും വിഡിയോ പങ്കുവച്ച് അമ്മ

HIGHLIGHTS
  • ഭയപ്പെടുത്തുന്ന രൂപത്തിലുള്ള മുഖംമൂടിയാണ് പെൺകുട്ടി ധരിച്ചിരുന്നത്
  • വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ വിഡിയോ വൈറലായി
video-of-a-kid-wearing-a-scary-mask-viral
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ടിവി കണ്ടുകൊണ്ടിരുന്ന മകളുടെ അടുത്തേക്ക് വന്നതാണ് ഒരു അമ്മ. പക്ഷേ മകളുടെ സ്ഥാനത്ത് കസേരയിൽ കണ്ടതാകട്ടെ ഒരു വികൃത രൂപവും. ആദ്യനോട്ടത്തിൽ ഒന്നു ഭയന്നു പോയെങ്കിലും പിന്നീട് അത് മകൾ ധരിച്ച് മുഖംമൂടിയാണ്  എന്ന് അമ്മ തിരിച്ചറിഞ്ഞു. എവിടെ നിന്നോ കിട്ടിയ വലിയ ഒരു മുഖംമൂടി ധരിച്ചായിരുന്നു  വികൃതിയുടെ ഇരിപ്പ്.

മുഖവും കഴുത്തും മറയ്ക്കുന്ന തരത്തിൽ ഭയപ്പെടുത്തുന്ന രൂപത്തിലുള്ള മുഖംമൂടിയാണ് പെൺകുട്ടി ധരിച്ചിരുന്നത്. കാര്യം തിരിച്ചറിഞ്ഞതോടെ അത് ഊരിമാറ്റാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും മകൾ അതിന് കൂട്ടാക്കിയില്ല. മുഖമാകെ   മൂടി ഇരുന്നിട്ടും അതൊന്നും ബാധിക്കാത്ത തരത്തിൽ ഇരുന്ന്  ടിവി കാഴ്ച തുടരുകയാണ് കക്ഷി. അമ്മ തന്നെയാണ് മുഖം മൂടി ധരിച്ചിരിക്കുന്ന മകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർച്ചയായി മൂന്നു മണിക്കൂർ ആവശ്യപ്പെട്ടിട്ടും മകൾ മാസ്ക് ഊരിമാറ്റാൻ തയ്യാറാകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ്  വിഡിയോ പോസ്റ്റ് ചെയ്തത്.

പങ്കുവെച്ച് വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ വിഡിയോ വൈറലായി മാറി. ഓഗസ്റ്റ് 14-ന് പങ്കുവെച്ച വിഡിയോ നാലുദിവസം കൊണ്ട്  80 ലക്ഷത്തോളം ആളുകളാണ് കണ്ടത്. പെട്ടെന്ന് കണ്ടാൽ ആരും ഭയപ്പെട്ടു പോകും എന്നാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്. സമാനമായ രീതിയിൽ വികൃതി കാണിക്കുന്ന മക്കളുടെ ചിത്രങ്ങളും പലരും കമൻറ് ആയി പോസ്റ്റ് ചെയ്തിരിക്കുന്നു. ഉറക്കത്തിനിടെ എങ്ങാനുമാണ് ഇങ്ങനെ ഒരു മുഖംമൂടി ധരിച്ച രൂപത്തെ കാണുന്നതെങ്കിൽ ഹൃദയാഘാതം വരെ സംഭവിച്ചേക്കാം എന്നാണ് ചിലർ പ്രതികരിച്ചത്.

English Summary : Video of a kid wearing a scary mask viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA