‘അക്വാ ബോയ്സ്’ ; ഇസക്കുട്ടനും ചാക്കോച്ചനും നീന്തൽക്കുളത്തിൽ !

HIGHLIGHTS
  • ഇസക്കുട്ടനൊപ്പമുള്ള നീന്തൽ കുളത്തിലെ ചിത്രമാണ്
  • ഇസക്കുട്ടൻ മണ്ണിൽ കളിക്കുന്ന ഒരു വിഡിയോയും
kunchakko-boban-post-photo-with-son-in-swimming-pool
SHARE

ഇസക്കുട്ടനൊപ്പമുള്ള നീന്തൽ കുളത്തിലെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ  ഇത്തവണ പങ്കുവച്ചിരിക്കുന്നത്. ‘അക്വാ ബോയ്സ്’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചാക്കോച്ചൻ ഈ ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്കു വന്ന ഇസക്കുട്ടനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും  സന്തോഷങ്ങളൊക്കെ. ചാക്കോച്ചന് ഒരു മകൻ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും പങ്കു വയ്ക്കാറുണ്ട്

ലോക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായതിന്റെ സന്തോഷം മകന്റെ വിശേഷങ്ങളായും മകനൊപ്പമുള്ള ചിത്രങ്ങളായും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇസക്കുട്ടൻ മണ്ണിൽ കളിക്കുന്ന ഒരു വിഡിയോയും ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരുന്നു.

English Summary : Kunchakko boban post photo with son in swimming pool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA