അച്ഛന്‍ പ്രാർഥന, അമ്മ നക്ഷത്ര, മകൻ വേദു ; ‘ഒരു സന്തുഷ്ട കുടുബ’ചിത്രം പങ്കുവച്ച് പൂർണിമ

HIGHLIGHTS
  • ഷർട്ടും മുണ്ടും കൂളിങ്ഗ്ലാസമൊക്കെ ധരിച്ച് പാത്തു
  • ദാവണിയിൽ കൊച്ചുസുന്ദരിയായി നച്ചു
poornima-indrajith-post-cute-photos-of-kids
SHARE

പൂർണിമയും ഇന്ദ്രജിത്തും മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. അച്ഛനേയും അമ്മയേയും പോലെ മക്കളായ പ്രാർഥനയും നക്ഷത്രയും സോഷ്യൽലോകത്ത് കൊച്ചു താരങ്ങളാണ്. ഇപ്പോഴിതാ ഈ കുസൃതികളുടെ  നിരവധി ചിത്രങ്ങളാണ് പൂർണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സന്തുഷ്ട കുടുബം എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ  അച്ഛനായി പ്രാർഥനയും അമ്മയായി നക്ഷത്രയും കുഞ്ഞായി വേദു എന്ന വർധാനേയും കാണാം. പൂർണിമയുടെ അനിയത്തി പ്രിയാ മോഹന്റേയും നിഹാൽ പിള്ളയുടേയും പൊന്നോമനയാണ് വേദു 

ഷർട്ടും മുണ്ടും കൂളിങ്ഗ്ലാസമൊക്കെ ധരിച്ച് പാത്തു എന്ന പ്രാർഥയും ദാവണിയിൽ കൊച്ചുസുന്ദരിയായി നച്ചു എന്ന നക്ഷത്രയും. ചേച്ചിമാരുടെ കൈകളിൽ കുസൃതി നോട്ടവുമായി വേദുവും. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെ ഇവരുടെ കുടുബത്തിലെത്തിയ കുഞ്ഞു അതിഥിയാണ് വര്‍ധാൻ. പൂർണിമയുടെ സോഷ്യൽ മീഡിയ പേജുകളിലൊക്കെ ചേച്ചിമാർക്കൊപ്പം പലപ്പോഴും കുഞ്ഞു വർധാനേയും കാണാം. ഇന്ദ്രജിത്ത് പൂർണിമ ദമ്പതിമാരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും  ഈ കുഞ്ഞനുജനുമൊത്ത കുസൃതി ചിത്രങ്ങൾ നിറയെ ആരാധകരാണ്. 

പൂർണിമ പങ്കുവച്ച  ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് വരുന്നത്. നക്ഷത്ര വളരെ ക്യൂട്ട്  ആണെന്നും ഏത് വേഷവും നന്നായി ഇണങ്ങമെന്നും പ്രാർഥന അമ്മയുടെ തനി പതിപ്പാണെന്നുമൊക്കെയാണ് കമന്റുകൾ. വർധാന്റെ  ഒപ്പമുള്ള പ്രാർഥനയുടേയും നക്ഷത്രയുടേയും  ചിത്രങ്ങൾക്ക് നിറയെ ആരാധകരാണ്.

English Summary : Poornima Indrajith post cute photos of kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA