ADVERTISEMENT

ടോയ് കാറുകൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാവില്ല. റിമോട്ട് കണ്ട്രോളിൽ പ്രവർത്തിക്കുന്ന കാർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ശരിക്കുള്ള കാറോടിച്ചു തുടങ്ങാൻ പ്രായം ആയിട്ടില്ലെങ്കിലും റിമോട്ട് കൺട്രോൾ ടോയ് കാറിൽ തന്റെ ഡ്രൈവിംഗ് സ്കിൽ തെളിയിക്കുകയാണ് ഒരു കൊച്ചു മിടുക്കൻ. മുറിക്കുള്ളിൽ സജ്ജീകരിച്ച പാർക്കിംഗ് സ്ലോട്ടിൽ നിന്നും 'സാഹസികമായി' കാർ പുറത്തിറക്കുന്ന  ഒരു ബാലന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്.

ഒരു കാർപെറ്റിന്റെ അറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ടോയ് കാർ ആണ് ഈ മിടുക്കൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നെല്ലിട പിഴക്കാതെ പുറത്തിറക്കുന്നത്. രണ്ടു വശങ്ങളിലുമായി ബാരിക്കേഡുകൾക്ക് പകരം ഷട്ടിൽ കോർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കാർപെറ്റിൽ നിന്നും  താഴെ പോകാതെയും  അതേസമയംതന്നെ ഷട്ടിൽ കോർക്കിൽ തട്ടാതെയും വളരെ ശ്രദ്ധിച്ചാണ് കാർ പുറത്തിറക്കുന്നത്. പലരീതികളിൽ കാർ  പിന്നിലേക്കും മുന്നിലേക്കും തിരിച്ച് ഒടുവിൽ കൃത്യമായി തന്നെ അവൻ  കാർ പുറത്തിറക്കി. 

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് ഈ കൊച്ചുമിടുക്കന് അഭിനന്ദനങ്ങളുമായി എത്തുന്നത്. വലുതാകുമ്പോൾ കുട്ടിക്ക് വളരെ ശ്രദ്ധയോടെ അപകടം കൂടാതെ വാഹനം കൈകാര്യം ചെയ്യാനാകും എന്ന പ്രതീക്ഷയാണ് പലരും പങ്കുവയ്ക്കുന്നത്.

 English Summary : Boy parking a toy car viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com